ജിഷ വധം: അയല്‍വാസി പോലീസ് കസ്റ്റഡിയില്‍

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് മുന്‍പ് ചോദ്യം ചെയ്ത സാബു എന്നയാളെയാണ് പോലീസ് ഇന്ന് വീണ്ടും കസ്റ്റഡിയിലെടുത്തത്. ഇയാളെ കുറുപ്പംപടി സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.

സാബു ജിഷയെ ശല്യം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍പ് ജിഷയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചില വിശദീകരണങ്ങള്‍ക്ക് വേണ്ടിയാണ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്തത്.

അതിനിടെ പരിസരവാസികളായ പുരുഷന്‍മാരുടെ വിരലടയാളം ശേഖരിക്കുന്ന നടപടി ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ലൈംഗിക അതിക്രമ കേസുകളിലെ പ്രതികളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്‌

Share this news

Leave a Reply

%d bloggers like this: