അഞ്ച് കുഞ്ഞുങ്ങളുമായി അമ്മ നടത്തിയ ഫോട്ടോഷൂട്ട് വൈറലായി

മാതൃദിനത്തില്‍ അമ്മ നടത്തിയ ഫോട്ടോഷൂട്ടിലൂടെ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലെ അഞ്ച് കുഞ്ഞുങ്ങളെ ലോകം മുഴുവന്‍ കാണുകയാണ്. കിം അന്ന യുവതിയും അവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള അഞ്ച് കുഞ്ഞുങ്ങളുമൊത്തുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഒരേ സമയം അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കിം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ ഇവര്‍ നടത്തിയ ഫോട്ടോഷൂട്ടാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കുഞ്ഞുങ്ങളെയെല്ലാം മനോഹരമായി വസ്ത്രവിധാനം ചെയ്താണ് ഫോട്ടോകള്‍ എടുത്തിട്ടുള്ളത്.പ്രശസ്ത ഫോട്ടോഗ്രാഫര്‍ എറിന്‍ എലിസബത്താണ് ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോകള്‍ ഇതിനോടകം തന്നെ നവ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു

വോണ്‍ ടുക്കിയാണ് കിമ്മിന്റെ ഭര്‍ത്താവ്. മുന്‍ വിവാഹത്തില്‍ കിമ്മിന് ഒന്‍പതു വയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്. വോണിന് ഏഴു വയസുള്ള ഇരട്ടകളായ രണ്ട് പെണ്‍കുട്ടികളും. അങ്ങനെ എട്ടു കുരുന്നുകളെയാണ് ഈ അമ്മ ഒരേ സമയം പരിചരിക്കുന്നതെന്നത്.

വീഡിയോയും ചിത്രങ്ങളും കാണാം

1 2 3 5 6

7

8

Share this news

Leave a Reply

%d bloggers like this: