മോഹന്‍ലാല്‍ വന്നതില്‍ വേദനയുണ്ടെന്ന് ജഗദീഷ്; ആര് വന്നാലും താന്‍ വിജയിക്കുമെന്ന് ഭീമന്‍ രഘു

പത്തനാപുരം: താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ബി.ഗണേശ്കുമാറിന്റെ പ്രചരണത്തിന് നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും എത്തിയതും വിവാദത്തിലേയ്ക്ക്. മോഹന്‍ലാലിന്റെ പത്തനാപുരത്തേയ്ക്കുള്ള വരവലില്‍ തനിക്ക് അതിയായ വേദനയുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ നടന്‍ ജഗദീഷ് പ്രതികരിച്ചത്.

പത്തനാപുരത്ത് ആര് പ്രചരണത്തിന് വന്നാലും താന്‍ തന്നെ വിജയിക്കുമെന്ന് സിനിമാ താരവും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ഭീമന്‍ രഘുവും പ്രതികരിച്ചു.

മോഹന്‍ലാല്‍ പ്രചാരണത്തിന് പോയതില്‍ പ്രതിഷേധിച്ച് നടന്‍ സലിം കുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടായത്.

Share this news

Leave a Reply

%d bloggers like this: