നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് കൊട്ടിക്കലാശത്തിലേക്ക്. വൈകുന്നേരം ആറ് മണി വരെയാണ് പ്രചാരണം. ഓരോ മണ്ഡലങ്ങളിലും പ്രധാന കേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ടിനായി പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കുക. അവസാനമായി വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. റോഡ് ഷോയും പ്രകടനങ്ങളും സമാധാനപരമാണെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഇ.കെ. മാജി അഭ്യര്‍ഥിച്ചു. പരസ്യ പ്രചാരണ സമയ പരിധിക്കുശേഷം പരസ്യസ്വഭാവ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാളത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞ് വിധിയെഴുത്തിനായി അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ ആരാണ് വിജയം നേടുകയെന്ന ആകാംക്ഷയിലാണ് കേരളം. വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി. പോളിങ് സാമഗ്രികളുടെ വിതരണം ഞായറാഴ്ച നടക്കും. വോട്ടെടുപ്പ് സമാധാനപരമാക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് 2.61 കോടി വോട്ടര്‍മാരാണുള്ളത്. 1.35 കോടി സ്ത്രീകള്‍. 87, 138 സര്‍വീസ് വോട്ടര്‍മാരുണ്ട്.

Share this news

Leave a Reply

%d bloggers like this: