കുരുന്നു ജീവനുകള്‍ റോഡപകടത്തില്‍ പൊലിയാതിരിക്കാന്‍ ബിന്‍ സ്റ്റിക്കറുകള്‍

ഡബ്ലിന്‍: കുരുന്നു ജീവനുകള്‍ റോഡപകടങ്ങളില്‍ പൊലിയാതിരിക്കുവാന്‍ പുതിയ ബിന്‍ സ്റ്റിക്കറുകള്‍. കുട്ടികളുടെ അപകട മരണത്തിനെതിരേയുള്ള നൂതന പ്രചാരണമാര്‍ഗമാണിത്. ഓസ്ട്രേലിയയില്‍ വിജയകരമായി നടത്തിയ ഒരു പദ്ധതിയില്‍ നിന്നും ഉള്‍ക്കൊണ്ട ആശയമാണ് ഇത്. കുട്ടികളുടെ ജീവന്റെ മഹാത്മ്യത്തെയാണ് ഈ ചിത്രങ്ങളിലൂടെ ജനങ്ങളില്‍ എത്തികാന്‍ ശ്രമിക്കുന്നത്.

”ഈ സ്റ്റിക്കറുകള്‍ക്ക് റോഡുകളെ സ്വാധീനിക്കുവാന്‍ ഉള്ള കഴിവ് ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന് മായോ കൗണ്‍സിലിലെ റോഡ് സുരക്ഷാ ഓഫീസര്‍ നോയല്‍ ഗിബോണ്‍സ് അഭിപ്രായപ്പെട്ടു. ”ഡ്രൈവര്‍മാര്‍ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ മാനസികമായി പ്രതികരിക്കും. അവര്‍ മനസില്‍ ഒരു കുട്ടി റോഡിലേക്ക് ഓടി വരുന്നതായി സങ്കല്‍പ്പിക്കും” വാഹനങ്ങളുടെ വേഗത കുറയ്ക്കുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.

അയര്‍ലണ്ടില്‍ കുട്ടികളുടെ മരണനിരക്കില്‍ വലിയൊരു ശതമാനം വാഹനാപകടങ്ങള്‍ മുഖാന്തരം ഉണ്ടാകുന്നവയാണ്. മയോയിലെ ബല്ലിന്‍ റോബിലെ ലാന്റന്‍ എസ്റ്റേറ്റിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനതത്തില്‍ ആദ്യം നടപ്പിലാക്കുന്നത്

”കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഒരുപാട് നേരില്‍ കണ്ടിട്ടുണ്ട്. മിക്കവാറും അതെല്ലാം ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ടും അമിത വേഗം മൂലവും ആണ്. അതിനാല്‍ ഞങ്ങള്‍ റോഡ് സുരക്ഷക്കായുള്ള ഏതു പ്രചരണത്തിനും തയ്യാറാണ്.” തദ്ദേശവാസിയായ കൊള്‍ ഒ കൊഗീയ്ല്‍ അറിയിച്ചു.

ബിന്‍ സ്റ്റിക്കര്‍ പരിപാടി ഓസ്ട്രേലിയായില്‍ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ആരംഭിച്ചിരുന്നു. റോഡുകളില്‍ ഇതൊരു ശരിയായ മാറ്റം ഉണ്ടാക്കുമെന്ന് ഓസ്ട്രേലിയന്‍ റോഡ് സേഫ്റ്റി ഫെഡറേഷന്‍ തലവന്‍ റുസല്‍ വൈറ്റ് പ്രതികരിച്ചു.

-എംആര്‍-

Share this news

Leave a Reply

%d bloggers like this: