ജോസഫ് ജോര്‍ജിന്റെ മൃതദേഹം ഞായറാഴ്ച്ച നാട്ടിലേക്കു കൊണ്ടുപോകും

ഡബ്ലിന്‍: ഡബ്ലിനില്‍ മെയ് 7 നു അന്തരിച്ച മലയാളി എഞ്ചിനീയര്‍ ജോസഫ് ജോര്‍ജിന്റെ ആത്മാവിനുവേണ്ടി സെന്റ് പാട്രിക്‌സ് ചര്‍ച്ച് ലുക്കനില്‍ നടത്തിയ പ്രാര്‍ത്ഥനായോഗത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും സഭാനേതാക്കളും കൂടാതെ എല്ലാ മലയാളികളും പങ്കെടുത്തു.

ഫാദര്‍ ആന്റണി, ഫാദര്‍ ജോണ്‍ ഹസ്സറ്റ്, ഫാദര്‍ ഫിലിപ്പ്, ഫാദര്‍ അനീഷ്, ഷിബു, റെജി കുര്യയന്‍, ഏലിയാമ്മ ജോസഫ്, പ്രദീപ്, ജോണ്‍, ജോജി, രവി, ബസ്വീര്‍, ഡോ.ഗിരീഷ്, സുനില്‍ ജോണ്‍, രാജീവ്, അമരേദ്ര, സൈമണ്‍, ഷെര്‍വിന്‍, ജിന്‍സി എന്നീ വൈദീകരും സഭാശുശ്രൂഷികളും പങ്കെടുത്തു.

ഞായറാഴ്ച്ച ഒന്‍പതുമണിക്കു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മെയ് 17നു അഹമ്മദാബാദിലുള്ള ഇടവക ദേവാലയത്തിലാണ് മൃതദേഹം അടക്കം ചെയ്യുന്നത്.

ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ ജോസഫ് ജോര്‍ജിനെ ഡബ്ലിന്‍ ആഡംസ് ടൗണിലെ കാസില്‍ ഗേറ്റ് മ്യൂസിലെ സ്വവസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡബ്ലിനില്‍ എഞ്ചീനീയറായ ജോലി ചെയ്തിരുന്ന ജോസഫ് കുറച്ചുകാലങ്ങളായി ജോലിക്കു പോകാതിരുന്നതിനാല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സഹായത്തോടെയാണ് ജീവിച്ചിരുന്നത്. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഗാര്‍ഡയെ വിവരമറിയിക്കുകയും ഗാര്‍ഡയെത്തി വീടുതുറന്നപ്പോഴാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എട്ടുവര്‍ഷമായി അയര്‍ലണ്ടില്‍ താമസമാക്കിയിരുന്ന ജോസഫ് ആറുമാസം മുന്‍പ് തിരിച്ചുവരുന്നില്ല എന്ന് സുഹൃത്തുക്കളെ അറിയിച്ച് നാട്ടിലേക്കു പോയിരുന്നെങ്കിലും പിന്നീട് തിരിച്ചുവന്നു. മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ വാടകക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചുകാലമായി ജോസഫ് വീട് വാടകയ്ക്ക് കൊടുത്തിരുന്നില്ല. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജോസഫ് ഭാര്യയുമായി വേര്‍പിരിഞ്ഞാണു കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ മകനും ഭാര്യയും അഹമ്മദാബാദിലാണ്. തിരുവല്ല പുത്തൂര്‍ പടിഞ്ഞാറേതില്‍ പരേതനായ പി വി ജോര്‍ജിന്റെയും പായിപ്പാട്ട് മുട്ടത്തേട്ട് അന്നമ്മയുടെയും മകനാണ്. രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ട്. ജോസഫിന്റെ മാതാപിതാക്കളും അഹമ്മദാബാദിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: