IKEA അയര്‍ലണ്ടിലെ രണ്ടാമത് സ്റ്റോര്‍ കാരിക്ക്‌മൈന്‍സില്‍

പ്രമുഖ സ്വീഡിഷ് ഫര്‍ണീച്ചര്‍ കമ്പനിയായ IKEA തങ്ങളുടെ രണ്ടാമത് സ്‌ടൊര്‍ കാരിക്ക്‌മൈന്‍സില്‍ ആരംഭിക്കുന്നു. ഈ സമ്മറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്‍ക്ക്‌മൈന്‍സ് സ്റ്റോറിലേയ്ക്ക് ജീവനക്കാരെ കമ്പനി നിയമിച്ച് തുടങ്ങി. കമ്പനിയുടെ അയര്‍ലണ്ടിലെ ആദ്യ Order and Collection Point ആണ് കാരിക്ക്‌മൈന്‍സില്‍ ആരംഭിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ ഓര്‍ഡര്‍ നല്‍കുവാന്‍ എത്തുമ്പോള്‍ കൊണ്ട് പോകുവാന്‍ പാകത്തിന് ഏതാനും ഫര്‍ണീച്ചറുകള്‍ മാത്രമെ ഇവിടെ ലഭ്യമാകൂ എന്നാണ് സൂചന ഒപ്പം സ്വീഡിഷ് ഭക്ഷണവും ലഭ്യമാണ്. കാരിക്ക്‌മൈന്‍സ് പാര്‍ക്കിലെ വിശാലമായ പാര്‍ക്കിംഗ് സൗകര്യം, ലുവാസ്, ഡബ്ലിന്‍ ബസ് എന്നിവയുടെ സൗകര്യവുമാണ് ഇവിടം തിരഞ്ഞെടുക്കുവാന്‍ IKEA കാരണമായി കണക്കാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: