മലമ്പുഴയില്‍ താനും കേരളത്തില്‍ ഇടതുമുന്നണിയും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും-വിഎസ്

ആലപ്പുഴ: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ബിഡിജെഎസും അവരുടെ താമരയും കുളത്തില്‍ വാടുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍. ഇടതുമുന്നണി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്തില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. ആലപ്പുഴ ജില്ലയിലും മോശമല്ലാത്ത ഭൂരിപക്ഷം ലഭിക്കും. മലമ്പുഴയില്‍ താനും വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. ബിഡിജെഎസും ശത്രുക്കളും ചേര്‍ന്ന് തന്നെ തോല്‍പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: