കേരളം ചുവക്കും: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, 100 നടുത്ത് സീറ്റ്

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടന്ന എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും കേരളവും ചുവക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.സീ ഫോര്‍, അക്‌സിസി ഇന്ത്യാ ടുഡെ , വിഡിപി അസ്സോസിയേറ്റ്‌സ് (പുതിയ ഏജന്‍സി), ടുഡേയ്‌സ് ചാണക്യ എന്നീ എക്‌സിറ്റ് പോളുകള്‍ ഇടതു പക്ഷം കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് പ്രവചിക്കുമ്പോള്‍,2 എക്‌സിറ്റ് പോളുകള്‍വ്യക്തമാക്കുന്നു.എന്നാല്‍ എല്ലാ എക്‌സിറ്റ് പോളുകളിലും ഇടതു പക്ഷത്തിന് തന്നെയാണ് മേല്‍കൈ.

ഇതിന്‍ പ്രകാരം മാണി, കെ ബാബു തുടങ്ങിയ പ്രമുഖര്‍ക്ക് തോല്‍വിയാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന പോളിങ്ങ് ശതമാനം തന്നെയാണ് ഇത്തവണയും ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വടക്കന്‍ കേരളത്തിലെ ജില്ലകള്‍ക്കൊപ്പം മധ്യ കേളത്തില്‍ കനത്ത പോളിങ്ങ് ഉണ്ടായപ്പോള്‍,മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പോളിങ്ങ് പൊതുവേ കുറവായിരുന്നു. ബി ജെ പി മുന്നണിക്ക് 2 സീറ്റ് വരെ നേടാന്‍ സാധിച്ചേക്കുമെന്ന് പറയുന്ന എക്‌സിറ്റ് പോളുകള്‍ ആണ്ചിലതെല്ലാം.എന്നാല്‍ മന്ത്രിമാരില്‍ ഭൂരിപക്ഷവും കനത്ത പ്രാജയം ഏറ്റുവാങ്ങുമെന്ന് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പില്‍ പരജയപ്പെട്ടാല്‍ അത് തന്റെ ഉത്തരവാദിത്വം ആയിരിക്കുമെന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: