അക്രമങ്ങള്‍ക്കെതിരെ ഡബ്ലിന്‍ കമ്മ്യൂണിറ്റിജാഥ നടത്തി

ഡബ്ലിന്‍: അക്രമങ്ങള്‍ക്കും ലഹരിമൂലം വരുത്തുന്ന അതിക്രമങ്ങള്‍ക്കും ഒരു അവസാനം വേണമെന്ന ആവശ്യവുമായി ഡബ്ലിന്‍ കമ്മ്യൂണിറ്റി ജാഥ നടത്തി. 200ല്‍ അധികം ആളുകള്‍ പങ്കെടുത്ത ജാഥക്കു നേതൃത്വം വഹിച്ചത് ഡബ്ലിനിലെ ആര്‍ച്ച്ബിഷപ്പാണ്. ഫെബ്രുവരി മുതല്‍ കുടിപ്പകമൂലം മൂന്ന് പേരാണ് വടക്കു കിഴക്കു ഉള്‍നഗരങ്ങളില്‍ കൊല്ലപ്പെട്ടത്. ഏപ്രിലില്‍ പതിനൊന്നു ദിവസത്തിനുള്ളിലായിരുന്നു രണ്ടുപേരുടെ കൊലപാതകം നടന്നത്.കമ്മ്യൂണിറ്റി സംഘങ്ങളും നാട്ടുകാരും ഇന്നലെ 7മണിക്ക് പ്രദേശത്തെ നാല് പള്ളികളില്‍ നിന്നും റിബണ്‍ ധരിച്ചാണ് നടന്നത്.

പ്രദേശത്തെ നാല് ഇടവകകളായ സെന്റ് അഗത, സെന്റ് ലൊറെന്‍സ് ഒറ്റൂലി, അവര്‍ ലേഡി ഓഫ് ലൂര്‍ദ്, സെന്റ് ജോസഫ്‌സ് ചര്‍ച്ച് എന്നീ പള്ളികളിലെ വിശ്വാസികളാണ് ജാഥ സംഘടിപ്പിച്ചത്. ഈ പ്രദേശത്തു നടന്നുവരുന്ന അക്രമണങ്ങള്ക്കും കൊലപാതകങ്ങള്‍ക്കും എതിരേ പ്രതികരണം എന്ന നിലക്കാണ് ഈ ജാഥ നടത്തിയത്.

ഒന്നാമതായി ഞങ്ങള്‍ ഒരു കമ്മ്യൂണിറ്റിയായി പരസ്പരം പിന്തുണച്ചുകൊണ്ട് അക്രമങ്ങളെ നിരാകരിക്കുന്നതിനുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക. രണ്ടാമതായി കൊലപാതകത്തിനു കാരണക്കാരായവരോട് ഇതു ഇപ്പോള്‍ അവസാനിപ്പിക്കണം എന്ന് വ്യക്തമായി ഉറക്കെ പ്രസ്ഥാവിക്കുക. മൂന്നാമതായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അക്രമങ്ങള്‍ തടയുന്നതിനു വേണ്ടിയുള്ള പരിപൂര്‍ണ ഇടപെടലുണ്ടാകുക എന്നീ ഉദ്ദേശങ്ങളാണ് ഈ ജാഥക്കു പിന്നില്‍ എന്ന് ഇന്നര്‍ സിറ്റി ഓര്‍ഗനൈസേഷനന്‍ നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ ലാംബി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: