നല്‍കിയ ജലക്കരം തിരികെ ലഭിക്കുമെന്ന് ഭൂരിഭാഗം പേരും കരുതുന്നതായി സര്‍വെ

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ സര്‍ക്കാരിന് മുഖ്യമായ പ്രശ്നമായി കണ്ട് മുന്നോട്ട് പോകേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍.  ജലക്കരം സംബന്ധിച്ച് ആശയ കുഴപ്പത്തിലേക്കാണ് നിലവിലെ സാഹചര്യം നീങ്ങുന്നത്.  കരം ഇതിനോടകം നല്‍കിയവര്‍ പണം നഷ്ടപ്പെടുമോ തിരിച്ച് ലഭിക്കുമോ എന്ന ആശയകുഴപ്പത്തിലാണ്. അഭിപ്രായ സര്‍വെ പ്രകാരം ഭൂരിഭാഗം പേരും കരുതുന്നത്  വാട്ടര്‍ ചാര്‍ജ് തിരിച്ച് ലഭിക്കുമെന്നാണ്.

ക്ലെയര്‍ ബര്‍നെ ലൈവ് അമറാക് പോള്‍ പ്രകാരം 71 ശതമാനം  പേരും  പണം തിരിച്ച് ലഭിക്കുമെന്നാണ് കരുതുന്നത്. അതേ സമയം 21 ശതമാനം പേരും കരുതുന്നത്  കരം നല്‍കിയത് തിരിച്ച് ലഭിക്കില്ലെന്നാണ്. എട്ട് ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ല.  കഴിഞ്ഞ ആഴ്ച്ച ലേബര്‍ പാര്‍ട്ടി കരം നല്‍കിയ എല്ലാവര്‍ക്കും അത് തിരിച്ച് ലഭിക്കണമെന്ന് ബില്ല് തയ്യാറാക്കുന്നുണ്ട്.  സഹമന്ത്രി ഫിനിയാന്‍ മക്ഗ്രാത്ത് ഇക്കാര്യത്തില്‍ നിയമ ഉപദേശം തേടിയിട്ടുണ്ട്.

പുതിയ സര്‍ക്കാരിന്‍റെ സുപ്രാധന പരിഗണനാ വിഷയമാണ് ജലക്കരം താത്കാലികമായി മരവിപ്പിക്കുന്നതും ഐറിഷ് വാട്ടറി‍ന്റെ ഭാവി സംബന്ധിച്ച് തീരുമാനം എടുക്കുന്നതും. കരം താത്കാലികമായി മരവിപ്പിക്കുകയും  തുടര്‍ന്ന് കമ്മീഷനെ നിയോഗിച്ച് പഠിക്കുകയും ചെയ്യുമെന്നാണ് ധാരണയുള്ളത്. തുടര്‍ന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നടപടികള്‍ സ്വീകരിക്കും.

എസ്

Share this news

Leave a Reply

%d bloggers like this: