ലാവ്‌ലിന്‍ കേസ് ഇന്ന് ഹൈക്കോടതിയില്‍

 

കൊച്ചി: ലാവ്‌ലിന്‍ കേസിലെ എല്ലാ ഹര്‍ജികളും ഇന്ന് ഹൈക്കോടതി പരിഗണിക്കും.സിബിഐ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റീസ് രാജാ വിജയരാഘവനാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ടതിന് ചോദ്യം ചെയ്താണ് സിബിഐ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസുകള്‍ വേഗം തീര്‍ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജികളും നാളെ കോടതി പരിഗണിക്കും. പാലാ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.

നേരത്തെ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തമാക്കിയ കീഴ്‌കോടതി വിധിയുടെ നിലനില്‍പ് സംശയകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സര്‍ക്കാരിന്റെ ഉപഹര്‍ജി തീര്‍പ്പാക്കിയുളള വിധിപ്രസ്താവനത്തിലാണ് ഹൈക്കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. കേസ് വേഗം പരിഗണക്കണമെന്ന സര്‍ക്കാരിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാറിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

Share this news

Leave a Reply

%d bloggers like this: