വാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതാ മെത്രാന്‍ അല്‌ഫോന്‌സസ് കല്ലിനാന്‍ ടിപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സന്ദര്‍ശിക്കുന്നു.

വാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതാ മെത്രാന്‍ അല്‌ഫോന്‌സസ് കല്ലിനാന്‍ ടിപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സന്ദര്‍ശിക്കുന്നു. ജൂണ്‍ 5നു വൈകുന്നേരം 6 മണിക്ക് ക്ലോണ്‍മലില്‍ വിശുദ്ധ കുര്‍ബാന അര്‍പിക്കുന്ന അദ്ദേഹം അതിനുശേഷം കമ്മ്യൂണിറ്റി മീറ്റിങ്ങിലും സ്‌നേഹവിരുന്നിലും പങ്കുചേരും. വിശ്വാസ ജീവിതത്തില്‍ പുലര്‍ത്തുന്ന ഉന്മേഷവും, കുടുംബ ജീവിതത്തില്‍ പുലര്‍ത്തുന്ന ഉന്നതമായ ധാര്‍മിക മൂല്യങ്ങളുമാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ സന്ദര്‍ശിക്കാനും ആശയ വിനിമയം നടത്താനും അദ്ദേഹത്തിന് പ്രേരണയായത്.

ഫാ.പോള്‍ തെറ്റയില്‍, ഫാ. വിനോദ് തെന്നാറ്റില്‍, ഫാ. സിപ്രിയന്‍, ഡീക്കന്‍ എം. ജീ. ലാസറസ് മുതലായവരും സഭക്കു വേണ്ടി ഇവിടെ സേവനം ചെയ്യുന്നത് അദ്ദേഹത്തെ ഉല്‌സാഹഭരിതനാക്കുന്നു. കുട്ടികളെ ദൈവ വിശ്വാസത്തിലും സ്‌നേഹത്തിലും വളര്‍ത്താന്‍ മാതാപിതാക്കള്‍ കാട്ടുന്ന ഉത്സാഹവും, വിശ്വാസ പരിശീലന ക്ലാസ്സുകളും പ്രശംസനീയമായി അദ്ദേഹം കരുതുന്നു.

ഏകദേശം ഒരു ദശാബ്ദമായി ക്ലോണ്‍മല്‍ കേന്ദ്രീകരിച് പ്രവര്‍ത്തിക്കുന്ന ടിപ്പ് ഇന്ത്യന്‍ കമ്യൂനിടി ബിഷപിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: