വേഗതാ പരിധി വ്യാപിപ്പിക്കുന്നത് വിവാദത്തിലേക്ക്…

ഡബ്ലിന്‍:  ഡബ്ലിനിലും ഡബ്ലിന്‍ പ്രാന്ത പ്രദേശങ്ങളിലും  മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതാ പരിധി നിശ്ചയിക്കുന്നത് വിവാദത്തിലേക്കെന്ന് സൂചന. ഡബ്ലിന്‍ സിറ്റി കൗണ്‍സിലാണ് വേഗതാ പരിധി നിശ്ചയിക്കാന്‍ ആലോചന നടത്തുന്നത്. ക്രംലിന്‍, റാത്മൈന്‍സ്, ഫിന്‍ഗാല്‍സ്, ക്ലോന്‍റാര്‍ഫ്  മേഖലയിലെ റോഡുകളില്‍ വേഗതാ പരിധി കുറയ്ക്കാനാണ് തീരുമാനം.  ഈവര്‍ഷം മുതല്‍ ഇത് നടപ്പായി തുടങ്ങും.

ഗാര്‍ഡ നാഷണല്‍ ട്രാഫിക് ബ്യൂറോ വേഗതാ പരിധിയുള്ള സ്ഥലങ്ങള്‍ 355 ലേക്ക് 1031 ആയി ഉയര്‍ത്തുകയാണെന്ന്  വ്യക്തമാക്കിയിരിക്കുന്നത്. ഗോ സേഫ് വാനുകള്‍ ഇതിനായി കൂടുതല്‍ റോഡുകളില്‍ ഇറങ്ങുകയും ചെയ്യും. വെള്ളിയാഴ്ച്ച മുതലായിരിക്കും ഈ നടപടി വരുന്നത്. കൗണ്‍സിലിന‍്റെ തീരുമാനത്തിനെതിരെ   ഇന്നലെയാണ്  വിവാദം പൊട്ടി പുറപ്പെട്ടത്.

എഎ അയര്‍ലന്‍ഡ് കൗണ്‍സില്‍പ്ലാന്‍ നടപ്പാകാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്നു. എന്നാല്‍ റോഡ് സേഫ്റ്റി അതോറിറ്റി  വേഗതാ പരിധി വ്യാപകമാക്കുന്നതിനെ സ്വാഗതം ചെയ്തു. വേഗതാ പരിധി ഏര്‍പ്പെടുന്നതിനെ സ്വാഗം ചെയ്യുന്നതായാണ് എഎ പറയുന്നത് എന്നാല്‍ ഇതിനായി എഴുതി വെച്ച് മാപ്പ് തയ്യാറാക്കിയിട്ട് കാര്യമുണ്ടാകില്ലെന്നും അഭിപ്രായപ്പെടുന്നു. വലിയൊരു മേഖലയില്‍ വേഗതാ പരിധി 30 കിലോമീറ്ററാക്കിയിട്ടും കാര്യമുണ്ടാകില്ല.  വേഗതാ പരിധി നടപ്പാക്കേണ്ടത്  യുക്തിപരമായാണെന്നും അഭിപ്രായപ്പെടുന്നു.

നഗരങ്ങളിലെ റോഡുകളിലും  ഷോപ്പിങ് ബിസ്നസ് മേഖലയിലും നിലവില്‍ പരിധിയുള്ളത് കൂടുതല്‍ മേഖലയിലേക്ക് മാറ്റുകയാണ് ചെയ്യുക.  എന്നാല്‍ ഡബ്ലിനിലെ വലിയൊരു മേഖല വേഗതാ പരിധിയുള്ളതായി മാപ്പില്‍ അടയാളപ്പെടുത്തുന്നത് പോലെയായി നടപടികള്‍ മാറുമെന്ന ആശങ്കയാണ് എഎ അയര്‍ലന്‍ഡ് പങ്ക് വെയ്ക്കുന്നത്. വീതി കുറഞ്ഞ റോഡുകളില്‍ വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആക്കുന്നതിന് ക്യാംപെയിന്‍ നടത്താന്‍ തുടങ്ങിയിട്ട് കാലം കുറെ ആയെന്നും എന്നാലിത് പരാജയപ്പെട്ടതും എഎ അയര്‍ലന്ഡ് ചൂണ്ടികാണിക്കുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: