പ്രിയദര്‍ശനും ലിസിയും ഡിസംബറില്‍ പുനര്‍വിവാഹിതരാകുന്നു ?

വിവാഹമോചനം നേടിയ സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാവുന്നുവെന്ന് റിപ്പോര്‍ട്ട്. ലിസിയും പ്രിയദര്‍ശനും വേര്‍പിരിഞ്ഞത് വീണ്ടും ഒന്നിക്കാന്‍ വേണ്ടിയാണത്രെ. കുടുംബത്തില്‍ ഐശ്വര്യത്തിനും പ്രിയദര്‍ശന്റെ ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടിയാണ് ലിസി വിവാഹ മോചിതയായതെന്നും, ഇരുവരും തമ്മിലുള്ള പുഃനര്‍ വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നുമാണ് സിനിമാമംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

1990 ഡിസംബര്‍ 13
പ്രിയദര്‍ശനും ലിസിക്കും ഏറ്റവും കൂടുതല്‍ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു. ഇരുവരുടെയും പ്രണയത്തിന് അടയാളമിട്ട ദിവസം. പ്രണയം തുടങ്ങി മുന്നോട്ടു പോയപ്പോഴാണ് ഇരുവര്‍ക്കുമിടയില്‍ ആരോ വില്ലന്‍ കളിച്ച് വിവാഹം മുടക്കാന്‍ തീരുമാനിച്ചത്. അങ്ങനെ കണ്ണീരും കൈയുമായി പ്രിയദര്‍ശനെ മാത്രം നെഞ്ചില്‍ പ്രതിഷ്ഠിച്ച് ലിസി ജീവിച്ചു. ഒരിക്കലും ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥ വന്നപ്പോള്‍ ലിസി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
ലിസി നല്ല പെണ്ണായിരുന്നു. ഹൃദയശുദ്ധിയുള്ള പെണ്ണ്. അതുകൊണ്ടായിരിക്കണം ഉയരങ്ങളില്‍ പറന്നുകൊണ്ടിരുന്ന പ്രിയദര്‍ശന്റെ സിനിമകള്‍ എല്ലാം പരാജയപ്പെട്ടത്. ലിസിയുടെ ശാപമാണ് അതിനെല്ലാം കാരണമെന്ന് വിചാരിച്ചു. അതിന്റെ കാരണമറിയാന്‍ ഒരു ജ്യോത്സ്യനെ ചെന്നു കണ്ടു. ലിസി കൂടെയുണ്ടെങ്കില്‍ എല്ലാം മംഗളകരമാകുമെന്ന് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അകന്നവര്‍ വീണ്ടും ഒന്നിച്ചു. ഇനി ഒരിക്കലും പിരിയില്ലെന്ന് തീരുമാനിച്ചു. അങ്ങനെ നിയമപ്രകാരം വിവാഹിതരായി.
ലിസി നല്ല ഭാര്യയും മരുമകളുമായി. പിന്നെ മക്കള്‍ക്ക് നല്ല അമ്മയായി. പ്രിയദര്‍ശന്‍ വീണ്ടും ഉയരങ്ങളില്‍. കോടികള്‍ സമ്പാദിച്ചു. ലിസി പ്രിയന്റെ ഭാഗ്യനക്ഷത്രമായി. ലിസി ബിസിനസ് കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി നടന്നു. പ്രിയന്‍ ഹിന്ദിയിലെ കിരീടം വയ്ക്കാത്ത രാജാവായി. മക്കള്‍ വിദേശത്ത് പഠിക്കാന്‍ പോയി. ആ സന്തുഷ്ട കുടുംബത്തിനു മുകളില്‍ കഴുകന്‍ പറക്കുന്ന വിവരം ഇരുവരും അറിഞ്ഞില്ല.
സ്നേഹിച്ചിരുന്നവര്‍ അകലാന്‍ തീരുമാനിച്ചു. എന്താണ് കാരണമെന്ന് രണ്ടുപേരും പറഞ്ഞില്ല. പ്രായമായ മക്കളുടെ ഭാവിയെ ഓര്‍ത്തെങ്കിലും ഇരുവരും പിരിയരുതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും ലിസി വേര്‍പിരിയാന്‍ തീരുമാനിച്ചു. വിവാഹമോചനം നടക്കുമ്പോള്‍ തനിക്ക് അവകാശപ്പെട്ട കോടികളുടെ കണക്ക് പ്രിയദര്‍ശന്‍ മുന്നില്‍ വച്ചു. വേര്‍പിരിയാനാണ് ലിസിക്ക് ഇഷ്ടമെങ്കില്‍ സമ്മതമെന്ന് പ്രിയനും പറഞ്ഞു…. പക്ഷേ ഒരിക്കലും വേര്‍പിരിയാന്‍ തനിക്ക് ഇഷ്ടമല്ലെന്നു പ്രിയന്‍ തുറന്നുപറഞ്ഞെങ്കിലും ലിസി തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അങ്ങനെ 2014 ഡിസംബര്‍ ഒന്നാംതീയതി ഇരുവരും നിയമപ്രകാരം വിവാഹമോചനം നേടി.
പ്രിയദര്‍ശനും ലിസിയും പിരിയാനുണ്ടായ കാരണം പല രീതിയിലാണ് പറഞ്ഞുകേട്ടത്. അതില്‍ ഒന്ന് ഒരു ജ്യോത്സ്യപ്രവചനമാണ് പോലും. പ്രിയദര്‍ശന്റെ ജീവന്‍ രക്ഷിക്കുന്നതിനും കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിനും പ്രിയദര്‍ശനും ലിസിയും തല്‍ക്കാലം വേര്‍പിരിയണമെന്നും രണ്ടുവര്‍ഷം കഴിഞ്ഞ് ഇരുവരും വീണ്ടും വിവാഹിതരായി സന്തോഷത്തോടെ ജീവിക്കണമെന്നും പ്രമുഖനായ ഒരു ജ്യോത്സ്യന്‍ പറഞ്ഞുപോലും! ഇക്കാര്യം പ്രിയന്‍ അറിയാന്‍ പാടില്ലെന്നും കൂടി പറഞ്ഞു ഫലിപ്പിച്ചിരുന്നു. ജ്യോത്സ്യന്‍ പറഞ്ഞതുപോലെ ലിസി അക്ഷരംപ്രതി അനുസരിച്ചു.
ലിസി വേര്‍പിരിഞ്ഞപ്പോഴാണ് പ്രിയന്റെ സ്നേഹം മുഴുവനായും ലിസിക്കു മനസിലായത്. ലിസിയില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു പോലും പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞുകഴിഞ്ഞു…
ഇരുവരെയും ബാധിച്ചിരുന്ന ‘കലി’ മാറിയിരിക്കുന്നു. അതുകൊണ്ട് ഇരുവരും വിവാഹവും വിവാഹമോചനവും നടത്തിയ ഡിസംബര്‍ മാസം തന്നെ വീണ്ടും വിവാഹത്തിനു തെരഞ്ഞെടുക്കണമെന്നാണ് അരുളപ്പാട്.
ഡിസംബര്‍ 13, ഡിസംബര്‍ ഒന്ന് എന്ന് തീയതികളില്‍ ഏതു തീരുമാനിച്ചാലും ശുഭകരമായിരിക്കും.
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ ദമ്പതികളായി ജീവിച്ച പ്രിയനും ലിസിയും ഒരിക്കല്‍ കൂടി ഞെട്ടിച്ചുകൊണ്ട് ഡിസംബര്‍ മാസത്തില്‍ വീണ്ടും വിവാഹിതരാകുന്നു.

Share this news

Leave a Reply

%d bloggers like this: