യൗവ്വനം വരെ സഹോദരന്മാര്‍; ഇനി ലിംഗമാറ്റത്തിലൂടെ സഹോദരിമാരാകുന്നു

ഡബ്ലിന്‍: യൗവ്വനം വരെ സഹോദരന്മാരായിരുന്നവര്‍ ഒടുവില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സഹോദരിമാരാകാന്‍ തയ്യാറെടുക്കുന്നു. അയര്‍ലന്റിലെ കോര്‍ക്കില്‍ ജാമി ഒ ഹെര്‍ലിഹി എന്ന 23 കാരിയുടേയും സഹോദരി 20 വയസ്സുള്ള കോളിന്റെയുമാണ് വിസ്മയിപ്പിക്കുന്ന ഈ കഥ.

ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്ന ഈ സഹോദരങ്ങള്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ആണ്‍കുട്ടികളായി ജീവിക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ സ്ത്രീകളായി മാറാനുള്ള ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുകയാണ്. തങ്ങളുടെ അവസ്ഥയില്‍ പരിതപിക്കുന്ന ഭിന്നലിംഗക്കാരില്‍ വ്യത്യസ്തവും അതിശയിപ്പിക്കുന്നതുമാണ് ജാമിയുടെയും കോളിന്റെയും ജീവിതകഥ. പെണ്‍കുട്ടികളായി ജീവിക്കാനായിരുന്നു ഇവര്‍ എന്നും ആഗ്രഹിച്ചിരുന്നതെങ്കിലും മൂന്നാംലിംഗത്തില്‍ പെടുന്നതിനാല്‍ നാണക്കേടും മറ്റുള്ളവരുടെ പ്രതികരണവും ഭയന്ന് ആണ്‍കുട്ടികളായി ജീവിക്കുകയായിരുന്നു. കുട്ടിക്കാലത്ത് മാത്രമാണ് ഇരുവരും പെണ്‍കുട്ടികളുടെ ഡ്രസ്സ് ധരിച്ചിട്ടുള്ളൂ. സ്‌കൂള്‍ പ്രായമായതോടെ ആണ്‍ ജീവിതമായി. തങ്ങളുടെ ലിംഗത്വം സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം പോലും പറയാന്‍ ഇരുവര്‍ക്കും അധൈര്യമായിരുന്നു.
മറ്റുള്ളവരെ തങ്ങളുടെ അവസ്ഥ എങ്ങിനെ മനസ്സിലാക്കിക്കൊടുക്കുമെന്ന് ഭയന്നിരുന്നതിനാല്‍ ഇരുവരും കാര്യങ്ങള്‍ രഹസ്യമാക്കി വെച്ചു. എന്നാല്‍ 2015 ആംസ്റ്റില്‍ ഇരുവരും ഇക്കാര്യം ആദ്യമായി ചര്‍ച്ച ചെയ്തു. ഹെയര്‍ഡ്രസ്സിംഗില്‍ കോള്‍ ബിരുദം നേടിയതിന്റെ കോര്‍ക്കിലെ വീട്ടില്‍ നടന്ന ആഘോഷത്തിനിടെ ഇരുവരും ഇക്കാര്യത്തില്‍ അനുഭവിക്കുന്ന മാനസീക സമ്മര്‍ദ്ദം പരസ്പരം തുറന്നു പറയുകയും ലിംഗമാറ്റ ശസ്ത്രക്രിയ എന്ന നീക്കുപോക്കിനെ കുറിച്ച് ആലോചിക്കുകയും ചെയ്തു.
ലിംഗമാറ്റത്തിലേക്കുള്ള യാത്രയില്‍ പിന്നീട് പരസ്പരം പിന്തുണച്ച് മുന്നേറി. ചെറുപ്പം മുതല്‍ എപ്പോഴും ഒരുമിച്ചായിരുന്നെങ്കിലും തങ്ങളുടെ അവസ്ഥ പരസ്പരം അറിഞ്ഞിരുന്നില്ല. ഒരാള്‍ മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാത്ത രീതി ചെറുപ്പം മുതലുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ചെടുത്ത തീരുമാനം വിസ്മയിപ്പിക്കുന്നതും സന്തോഷകരവുമാണ്. തന്നെ ഇക്കാര്യത്തില്‍ ഏറ്റവും പിന്തുണയ്ക്കുന്നത് കോള്‍ തന്നെയാണെന്ന് ജാമി പറയുന്നു. ലിംഗമാറ്റം സംബന്ധിച്ച് ആലോചനകളും തീരുമാനങ്ങളുമെല്ലാം ഒരുപോലെ ഉള്ളതായിരുന്നെങ്കിലും ഒരിക്കലും സംസാരിച്ചിരുന്നില്ല എന്നത് കൗതുകകരമാണെന്നായിരുന്നു കോളിന്റെ പ്രതികരണം.
ഉത്ക്കണ്ഠയും വിഷാദവുമൊക്കെയായി തങ്ങള്‍ നേരിട്ടിരുന്ന പ്രശ്നം മറ്റാരും അറിയാതെ സ്വയം കൈകാര്യം ചെയ്തിരുന്ന ഇരുവരും ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് ആശ്വാസമായത്. ഇക്കാര്യം പിന്നീട് കഴിഞ്ഞ ആഗസ്റ്റില്‍ സുഹൃത്തുക്കളെയും കുടുംബത്തെയും അറിയിച്ചു. തങ്ങളേപ്പോലെ ദുരിതം അനുഭവിക്കുന്ന അനേകര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടി ഇവരിപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്്. ആണില്‍ നിന്നും പെണ്ണിലേക്കുള്ള മാറ്റം വൈകാരികമായും ശാരീരികമായും ഏറെ വ്യത്യസ്തമാണെന്നും ഇവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: