സത്യപ്രതിജ്ഞ നാളെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സെന്‍ട്രല്‍ സ്റ്റേഡിയം സജ്ജമാവുന്നു.നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാവേദിയിലെ ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനാകും വിധമാണ്

ക്രമീകരണം. 2500 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് നിര്‍മ്മിക്കുന്നത്. കൂടാതെ 50,000 പേര്‍ക്ക് നേരിട്ട് ചടങ്ങ് വീക്ഷിക്കാനാകും. നിലവിലെ എം.എല്‍.എ.മാര്‍, മുന്‍ എം.എല്‍.എ.മാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ ഡി. ജി.പി.മാര്‍, നിലവിലെ സെക്രട്ടറിമാര്‍, ഡി.ജി.പി.മാര്‍, കമ്മിഷന്‍ ചെയര്‍മാന്‍മാര്‍ തുടങ്ങിയവരെ സര്‍ക്കാര്‍ നേരിട്ട് ക്ഷണിക്കും. ബാക്കിയുള്ളവരെ പാര്‍ട്ടി ക്ഷണിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സെക്രട്ടേറിയറ്റ് മന്ദിരത്തിനോടടുത്തുള്ള ഭാഗത്താണ് വേദിയൊരുക്കുന്നത്. സദസ്സിന്റെ മുന്‍നിരയില്‍ പ്രമുഖര്‍ക്കുള്ള ഇരിപ്പിടമായിരിക്കും.

സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ക്കെല്ലാം വേദി നേരിട്ട് കാണാന്‍ സാധ്യതയില്ലാത്തതിനാല്‍ സ്റ്റേഡിയത്തിനകത്ത് എട്ട് ക്ലോസ് സര്‍ക്യൂട്ട് ടി.വി. സ്ഥാപിക്കും. ഗതാഗതത്തിന് തടസ്സമുണ്ടാകാത്തവിധം സെക്രട്ടേറിയറ്റ് അനക്സ്, ജേക്കബ്സ് ജങ്ഷന്‍ തുടങ്ങി സ്റ്റേഡിയത്തിന് പുറത്ത് നാലിടത്ത് എല്‍.ഇ.ഡി. വാള്‍ സ്ഥാപിക്കും.

Share this news

Leave a Reply

%d bloggers like this: