ടെസ്കോ ജീവനക്കാര്‍ വ്യാഴാഴ്ച്ച സമരം പ്രഖ്യാപിച്ചു…

ഡബ്ലിന്‍: ടെസ്കോ തൊഴിലാളികള്‍  വ്യാഴാഴ്ച്ച സമരത്തിന് തീരുമാനിച്ചു. 70 സ്റ്റോറുകളിലായിരിക്കും സമരം നടക്കുക. തൊഴിലാളിയൂണിയന്‍ മാന്‍ഡേറ്റും ടെസ്കോയും തമ്മില്‍ നടന്ന  ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇത്.  രണ്ടാഴ്ച്ച മുമ്പ് ടെസ്കോ ജീവനക്കാര്‍ സമരത്തിന് തയ്യാറായതായിരുന്നു. എന്നാല്‍ ജീവനക്കാര്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്ത്തില്‍ ഇത് മാറ്റിവെച്ചു.  നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന മാനേജ്മെന്‍റ് നടപടി മാറ്റിവെയ്ക്കാമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഇത്.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.  എന്നാല്‍ കരാറില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ ചര്‍ച്ചകള്‍ പരാജയപ്പെടുകയാണ് ചെയ്തിരിക്കുന്നത്.  സമരം ഒഴിവാക്കാനാവില്ലെന്നാണ് മാന്‍ഡേറ്റ് വ്യക്തമാക്കുന്നത്. ടെസ്കോകരാറില്‍ വരുത്തിയിരിക്കുന്ന മാറ്റം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറാന്‍കഴിയില്ലെന്നാണ് മാന്‍ഡേറ്റ് വ്യക്തമാക്കുന്നത്. മാനേജ്മെന്‍റ് സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് സാധൂകരണം നല്‍കാന്‍ അവര്‍ക്കാകുന്നില്ലെന്നും തൊഴിലാളിയൂണിയന്‍ കുറ്റപ്പെടുത്തി. സമരം പ്രഖ്യാപിച്ചതില്‍ ടെസ്കോ മാനേജ്മെന്‍റ് നിരാശ പ്രകടമാക്കി.

ടെസ്കോ മാനേജ്മെന‍്റ് പറയുന്നത് പുതിയകരാര്‍ മുന്നോട്ട് വെച്ചെന്നും യൂണിയന്‍ ഇത് തൊഴിലാളികള്‍ക്കിടയില്‍ വോട്ടിനിടാന്‍ തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി. സമര ദിവസം പതിവ് പോലെ തന്നെ സ്റ്റോറുകളും ഓണ്‍ലൈന്‍ സേവനവും പ്രവര്‍ത്തിക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.

എസ്

Share this news

Leave a Reply

%d bloggers like this: