കേരളാഹൗസ് കാര്‍ണിവലില്‍ ആര്‍ട്ട്‌സ് കോര്‍ണറും ചിത്ര പ്രദര്‍ശനവും

ഡബ്ലിന്‍:ജൂണ്‍ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില്‍ നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്കായി ആര്‍ട്‌സ് കോര്‍ണറുകള്‍ ഒരുങ്ങുന്നു.വിനോദത്തോടൊപ്പം ചിത്രരചനാ പഠനവും,ലക്ഷ്യമിടുന്ന ആര്‍ട്‌സ് കോര്‍ണര്‍ കേരളാ ഹൗസ് കാര്‍ണിവലിന്റെ മുഖ്യശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാകും. ഉച്ചക്ക് 12 മണിയ്ക്ക് ആരംഭിക്കുന്ന ആര്‍ട്‌സ് കോര്‍ണറിന് ബിനു കെ പി നേതൃത്വം നല്‍കും.പങ്കെടുക്കുന്ന കുട്ടികള്‍ ക്രയോണ്‍സ് കൊണ്ടു വരേണ്ടതാണ്.മിതമായ വിലയില്‍ കാര്‍ണിവല്‍ സ്റ്റാളിലും ക്രയോന്‍സ് ലഭ്യമായിരിക്കും.

ആര്‍ട്‌സ് കോര്‍ണറില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കുട്ടികള്‍ക്ക് സമ്മാനം നല്‍കപ്പെടും.ഇതിനോടൊപ്പം വിവിധ കലാകാരന്‍മാരുടെ ചിത്ര പ്രദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: