ഇന്നസെന്റിന് അപകടം സംഭവിച്ചെന്ന് വ്യാജ വാര്‍ത്ത; തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്നസെന്റ് ഫേസ്ബുക്കില്‍

തിരുവനന്തപുരം: തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയെന്നും വ്യക്തമാക്കി
നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാവിലെ മുതല്‍ തൊടുപുഴയില്‍ ഷൂട്ടിംഗിനിടെ അദ്ദേഹം കുഴഞ്ഞ് വീണു മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വാട്ട്‌സ് അപ്പിലും ഫേസ്ബുക്കിലും ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചു. രാത്രി വൈകിയും പലരും ഇന്നസെന്റിന് അപകടം സംഭവിച്ചെന്നും ഹൃദയാഘാതം മൂലം മരിച്ചുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി മലയാളികള്‍ ഇതറിഞ്ഞ് നാട്ടില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് യഥാര്‍ഥ വിവരം തിരക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് ഇന്നസെന്റ് ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു. കൂടാതെ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മുന്‍പും മലയാള സിനിമയിലെ അടക്കം നിരവധി പേരെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ‘കൊന്നിട്ടുണ്ട്.’

-എജെ-

Share this news

Leave a Reply

%d bloggers like this: