ഊര്‍ജ വിതരണക്കാരെ ഒന്നു മാറ്റിയാല്‍ ഉപഭോക്താക്കള്‍ക്ക് വര്‍ഷം 360 യൂറോ ലാഭിക്കാം

ഡബ്ലിന്‍: ഉപഭോക്താക്കള്‍ ഏറ്റവും ചിലവേറിയ വാതക വൈദ്യുതി കമ്പനികളില്‍നിന്നും വിലകുറഞ്ഞവയിലേക്കുമാറിയാല്‍ പ്രതിവര്‍ഷം 360 യൂറോ വരെ ലാഭിക്കാന്‍ കഴിയുമെന്ന് പുതിയ റിപ്പോര്‍ട്ട്. കടുത്ത മല്‍സരവും കുറഞ്ഞ ഹോള്‍സെയ്ല്‍ നിരക്കും ആണ് ഈ രണ്ടു മേഖലകളിലും 5% വരെ വിലയിടിവുണ്ടാകുവാന്‍ പ്രാധാന കാരണം എന്ന് കമ്മീഷന്‍ ഫോര്‍ എനര്‍ജി റെഗുലേഷന്‍ കണ്ടെത്തി.

കമ്മീഷന്‍ ഫോര്‍ എനര്‍ജി റെഗുലേഷന്‍ പ്രകാരം 2015 ല്‍ 106682 ഉപഭോക്താക്കള്‍ ഗ്യാസ് വിതരക്കാരെ മാറ്റി എന്ന് വാര്‍ഷിക വൈദ്യുതി ഗ്യാസ് ചില്ലറ വിപണി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ഉയര്‍ന്ന സ്വിച്ചിംഗ് നിരക്കാണ് ഇത്. 2015 തന്നെ 303187 ഉപഭോക്താക്കള്‍ വൈദ്യൂതി മാറ്റിയിരുന്നു. ഇതു യൂറോപ്പിലെതന്നെ രണ്ടാം സ്ഥാനത്താണ്.

ഐറിഷ് പ്രൈസ് കംമ്പാരിസണ്‍ സൈറ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ ദാവീദ് കെര്‍ന്റെ അഭിപ്രായത്തില്‍ പലവിധ ആനുകൂല്യങ്ങള്‍ സ്വീകരിക്കാനായി പല വിതരണക്കാരെ ആശ്രയിക്കുന്നതുവഴി പണം ലാഭിക്കാന്‍ കഴിയും എന്നതാണ്. ”ഡിസ്‌കൗണ്ടുകള്‍ വെറും 12 മാസത്തേക്കു മാത്രമെ ഉണ്ടാകുകയുള്ളു. പിന്നീട് സാധാരണനിരക്കുകള്‍ തന്നെയായിരിക്കും” കെര്‍ കൂട്ടിചേര്‍ത്തു.

ഇലക്ട്രിക് അയര്‍ലന്റ് മൂവ് ആയുള്ള ഈ പ്രശ്നത്തെപ്പറ്റിയുള്ള സംഭാഷണത്തില്‍ നിന്നും ചെറിയൊരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. സാധാരണ ഉപഭോക്താക്കള്‍ക്ക് നിരക്കുകള്‍ കുറക്കുവാനും തുടര്‍ന്ന് തിരഞ്ഞെടുക്കുന്നതിനായി ശാശ്വതമായ ഡിസ്‌കൗണ്ട് ഉണ്ടാക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: