പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ക്ഷേത്രഭാരവാഹികള്‍ക്ക് ജാമ്യം അനുവദിച്ചില്ല

പരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. പരവൂരിലുണ്ടായത് യാദൃശ്ചിക അപകടമല്ല. പൊലീസ് നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഭാരവാഹികള്‍ക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കുമോയെന്ന് പരിശോധിക്കേണ്ടത് വിചാരണക്കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

വെടിമരുന്ന് വിതരണം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ രണ്ടുപേരുടെ ജാമ്യം മാത്രമാണ് ഹൈക്കോടതി അനുവദിച്ചത്. 28-ാം പ്രതി ജിബു, 29-ാം പ്രതി സലിം എന്നിവര്‍ക്കുമാത്രമാണ് ജാമ്യം ലഭിച്ചത്. ക്ഷേത്രഭാരവാഹികളുടെയും കരാറുകാരുടേതുമുള്‍പ്പെടെ 38 പേരുടെ ജാമ്യാപേക്ഷ തള്ളി.

ഉല്‍സവങ്ങളില്‍ വെടിക്കെട്ടിനു നിയന്ത്രണം വേണമെന്നും ഹൈക്കോടതി പറഞ്ഞു. ആന എഴുന്നെള്ളിപ്പിലും സമാനമായ സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Share this news

Leave a Reply

%d bloggers like this: