കോര്‍ക്കില്‍ ഓര്‍ത്തഡോക്‌സ് കുടുംബസംഗമം

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ അയര്‍ലണ്ടിലുള്ള കോര്‍ക്ക് ഹോളി ട്രിനിറ്റി, ലിമറിക് സെ.ജോര്‍ജ്ജ്, വാട്ടര്‍ഫോര്‍ഡ് സെ.ഗ്രിഗോറിയോസ് എന്നീ ഓര്‍ത്തഡോക്‌സ് ഇടവകകള്‍ സംയുക്തമായി കുടുംബസംഗമം നടത്തുന്നു.ജൂണ്‍ 5 ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ മാലോയിലുള്ള മേഴ്‌സി സെന്ററില്‍ കുടുംബസംഗമ പരിപാടികള്‍ നടത്തപ്പെടും. രാവിലെ 9:30 ന് പ്രഭാതനമസ്‌കാരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വേദപാഠം, ചര്‍ച്ചകള്‍, വിവിധ കലാപരിപാടികള്‍ എന്നിവയാണ് കുടുംബസംഗമത്തോടനുബന്ധിച്ച് നടത്തപ്പെടുക. പരിപാടികള്‍ക്ക് അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത , ഫാ.അനീഷ് കെ സാം, വികാരി ഫാ.യല്‍ദോ വറുഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ലിനു കോര്‍ക്ക് – 0871456800
ബിനു വാട്ടര്‍ഫോര്‍ഡ് – 0876261088
റ്റിജു ലിമറിക് – 0874712941

Share this news

Leave a Reply

%d bloggers like this: