സ്ട്രീമിങ് സര്‍വീസുകള്‍ 20 ശതമാനം വരെ പ്രാദേശിക പരിപാടികള്‍ നല്‍കേണ്ടി വരും

ഡബ്ലിന്‍:  നെറ്റ് ഫ്ലിക്സ് ആമസോണ്‍ തുടിങ്ങിയസ്ട്രീമിങ് ഭീമന്മാര്‍  പ്രാദേശിക പരിപാടികള്‍ 20 ശതമാനം വരെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള  ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടി വരും.  യൂറിപനകത്ത് പ്രാദേശിക പരിപാടികളുടെ വിതരണം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം വന്നിട്ടുണ്ട്. സിനിമാ വ്യവസായം, സംസ്കാരം, ഭാഷ, എന്നിവയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം.  നിര്‍ദേശങ്ങളില്‍ പ്രായപൂര്‍ത്തി ആകാത്തവര്‍  കാണുന്ന വിധം അക്രമ അതിപ്രസരമുള്ള സിനിമയും മറ്റും പ്രക്ഷേപണം ചെയ്യുന്നതിന് നിയന്ത്രണം കൊണ്ട് വരാനും നിര്‍ദേശങ്ങളുണ്ട്.

ഇത് കൂടാതെയാണ് എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും  വെറുപ്പ് പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങളില്‍ നിന്ന് സംരക്ഷിക്കാനും നടപടികളുണ്ടാവുന്നത്.  വീഡിയോയിലും മറ്റും മുന്നറിയിപ്പ് നല്‍കുന്ന വിധം അടയാളങ്ങളോ കുറിപ്പോ നല്‍കിയിരിക്കണം.  പുതിയ നിര്‍ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട മേഖലയിലുടെ സ്വഭാവം നിര്‍ണയിക്കുന്നതായി മാറുമെന്നാണ് കരുതുന്നത്.   നെറ്റ്ഫ്ലിക്സ്  20 ശതമാനത്തിന‍്റെ നിര്‍ദേശത്തെ എതിര്‍ത്തിട്ടുണ്ട്. നിലവില്‍ പ്രാദേശിക പരിപാടികള്‍ക്ക് പണം നിക്ഷേപിക്കുന്നുണ്ടെന്ന്  ഇവര്‍ വ്യക്തമാക്കുകയും ചെയ്തു.

അതേ സമയം പുതിയ നിര്‍ദേശങ്ങള്‍ വലിയമാറ്റങ്ങള്‍ ഉണ്ടാക്കില്ലെന്ന് കരുതുന്നതായി ട്രിനിറ്റി കോളേജില്‍ നിന്നുള്ള പ്രൊഫ. ഇയോണ്‍ ഒ ഡെല്‍ അഭിപ്രായപ്പെട്ടു. പ്രധാനപ്പെട്ട എല്ലാ സേവന ദാതാക്കളും നിലവില്‍ തന്നെ നിശ്ചയിച്ചിരിക്കുന്ന ക്വോട്ട പാലിച്ച് കഴിഞ്ഞിട്ടുള്ളതായാണ് പ്രൊഫ. പറയുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: