എഡിറ്റര്‍ ഡോണ്‍ മാക്‌സ് സംവിധായകനാകുന്നു

മലയാളസിനിമയിലെ മികച്ച എഡിറ്റര്‍മാരില്‍ ഒരാളും നിരവധി ഷാജി കൈലാസ് ചിത്രങ്ങളുടെ എഡിറ്ററുമായ ഡോണ്‍മാക്‌സ് സംവിധാന രംഗത്തെത്തുന്ന ആദ്യചിത്രമാണ് പത്തുകല്പനകള്‍. ഷട്ടര്‍ ബള്‍ബ് ഇന്‍ അസോസിയേഷന്‍ വിത്ത് അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അനൂപ് മേനോനാണ് നായകന്‍. മീരാജാസ്മിന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നു.

െ്രെകം ഡിറ്റാച്ച്‌മെന്റ് ഓഫീസര്‍ ഷാസിയാ അക്ബര്‍ എന്ന കഥാപാത്രത്തെയാണ് മീരാജാസ്മിന്‍ അവതരിപ്പിക്കുന്നത്. കനിഹ മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. നായികാനിരയില്‍ രണ്ടുപേരുടെ സാന്നിധ്യവും ഏറെ ശക്തമാണ്. മലനിരകള്‍ക്കുള്ളിലെ ഡേവിഡിന്റെ ഒരു ഔദ്യോഗികജീവിതം കുടുംബജീവിതം… ഭാര്യ സാറ… ഏക മകന്‍ ജോണ്‍. ഡേവിഡിന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. അതിലൊന്ന്, ഡേവിഡിന്റെ ജീവിതത്തിലെ ഫഌഷ് ബാക്കും മറ്റൊന്ന് വര്‍ത്തമാനകാലവുമാണ്. ഈ കാലത്ത് ഡേവിഡിന്റെ ജീവിതത്തിലുണ്ടാകുന്ന രണ്ടുമൂന്നു സംഭവങ്ങള്‍… അതുമായി ബന്ധപ്പെട്ടാണ് െ്രെകം ഡിറ്റാച്ച്‌മെന്റ് ഓഫീസര്‍, ഷാസിയാ അക്ബറിന്റെ കടന്നുവരവണ്. ഷാസിയാ അക്ബറും ഡേവിഡിന്റെ കുടുംബവുമായി പിന്നീടുണ്ടാകുന്ന കുടുംബബന്ധം… ഈ ചിത്രത്തിന്റെ പിന്നീടുള്ള കഥാപുരോഗതിയും ഇതാണ്.
വിക്ടര്‍ എന്ന കഥാപാത്രം ഇവരുടെ ഇടയിലേക്ക് കടന്നുവരുന്നതാണ് ഈ ചിത്രത്തിന് മറ്റൊരു വഴിത്തിരിവുണ്ടാകുന്നത്. ഡേവിഡിന്റെ ജീവിതത്തിലെ, ഒരു ഭൂതകാലത്തിലെ പ്രധാന കഥാപാത്രമാണ് വിക്ടര്‍.

ഏറെ ദുരൂഹതകളും സസ്‌പെന്‍സുമെല്ലാം കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍ കുടുംബചിത്രമാണിതെന്ന് സംവിധായകനായ ഡോണ്‍ മാക്‌സ് പറഞ്ഞു. ഈ ചിത്രത്തിലെ വിക്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശാന്ത് നാരായണനാണ്. മലയാളിയും ബോളിവുഡ്ഡിലെ അറിയപ്പെടുന്ന നടനുമാണ് പ്രശാന്ത് നാരായണന്‍. ഇതിനു മുമ്പ് സിബിമലയില്‍ സംവിധാനം ചെയ്ത ഉന്നം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന വക്കച്ചന്‍ എന്ന കഥാപാത്രമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ജോണ്‍ എന്ന കഥാപാത്രത്തെ ഷിബിന്‍ അവതരിപ്പിക്കുന്നു. വര്‍ഷം, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങളില്‍ ഇതിനു മുമ്പ് ഷിബിന്‍ അഭിനയിച്ചിരുന്നു.

സേതുലക്ഷ്മി, കുളപ്പുള്ളി ലീല, കവിതാ നായര്‍, തമ്പി ആന്റണി, ബിനു അടിമാലി, ജോസൂട്ടി, സ്വാമി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സംഭാഷണം സംഗീത് ജയ്ന്‍സൂരജ്. ഗാനങ്ങള്‍ റോയി പുറമടം, സംഗീതം മിഥുന്‍, നിശ്ചല ഛായാഗ്രഹണം ഷജില്‍ ഒബ്‌സ്‌ക്യുറ. കിഷോര്‍ ഛായാഗ്രഹണവും ജിത്ത് എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം ബോബന്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റിയൂം ഡിസൈന്‍ അരവിന്ദ്, പ്രൊഡക്്ഷന്‍ കണ്‍ട്രോളര്‍ ജോണ്‍ കുടിയാന്മല, പ്രൊഡക്്ഷന്‍ എക്‌സിക്യുട്ടീവ് പ്രശാന്ത് നാരായണന്‍, മാനേജര്‍ അഭിലാഷ്.

-എജെ-

Share this news

Leave a Reply

%d bloggers like this: