ജെയിംസ് ബോണ്ട് നായികയാകാന്‍ പ്രിയങ്ക ചോപ്ര

ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളായ പ്രിയങ്കാചോപ്രയ്ക്ക് ഇതു നല്ലകാലം. താരത്തിന്റെ സിനിമകളും സംഗീത ആല്‍ബങ്ങളും ശ്രദ്ധിക്കപ്പെടുന്നതിനൊപ്പം ഹോളിവുഡിലേക്കും ക്ഷണം. താരത്തിന്റെ ഹോളിവുഡ് പ്രവേശമായ സീരിയല്‍ ക്വാന്റിക്കോ വന്‍ വിജയം നേടുന്നതിനിടയില്‍ ജയിംസ്‌ബോണ്ട് ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് ക്ഷണം കിട്ടിയതായി റിപ്പോര്‍ട്ട്.

പുതിയ ബോണ്ട് ചിത്രത്തില്‍ താരത്തെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും അവസരം ലഭിച്ചാല്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് പ്രിയങ്കയും വ്യക്തമാക്കിയിട്ടുണ്ട്.

മാദകത്തിടമ്പ് പമേല ആന്‍ഡേഴ്‌സണ്‍ വേഷമിട്ട ഹോളിവുഡ് സിനിമയായ ബേവാച്ചിന്റെ പുതിയ പകര്‍പ്പിലൂടെ ഹോളിവുഡ് സിനിമയിലേക്ക് ഇറങ്ങാനുള്ള നീക്കത്തിലാണ് പ്രിയങ്ക. താരത്തിന്റെ ടെലിവിഷന്‍ സീരീസായ ക്വാന്റിക്കോ വന്‍ വിജയമാണ് അന്താരാഷ്ട്ര തലത്തില്‍ നേടിക്കൊണ്ടിരിക്കുന്നത്. ദാനിയേല്‍ ക്രെയ്ഗിന് പിന്നാലെയുള്ള ബോണ്ട് ചിത്രത്തില്‍ പുതിയ നായകനെ തേടിക്കൊണ്ടിരിക്കുകയാണ് അണികള്‍. ഡ്രാമിയന്‍ ലൂയിസ്, ടോം ഹാര്‍ഡി, ടോം ഹിഡില്‍സ്റ്റണ്‍, ഇഡ്രിസ് എല്‍ബ തുടങ്ങിയവരെയാണ് ബോണ്ട് സിനിമയിലെ നായകനിലേക്ക് പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: