ഗോള്‍ഡ് ഫീല്‍ഡിലെ ഭൂകമ്പത്തിന് അണുബോംബ് സ്‌ഫോടനത്തിന്റെ ശക്തിയുണ്ടായിരുന്നെന്ന് കണ്ടെത്തല്‍

മെല്‍ബണ്‍: പശ്ചിമ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് ഫീല്‍ഡിലുണ്ടായ ഭൂകമ്പത്തിന് അണുബോംബ് സ്‌ഫോടനത്തിന്റെ ശക്തിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങളാണ് പശ്ചിമ ഓസ്‌ട്രേലിയയിലെ നോര്‍സ്മാന്‍ ഭാഗത്ത് അനുഭവപ്പെട്ടത്. ശനിാഴ്ച പ്രാദേശിക സമയം രാത്രി 11.30 നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിന് ശേഷം രണ്ടാം ചലനവും ഞായര്‍ വെളുപ്പിന് 1.44 ന് മൂന്നാമത്തെ ചലനം അനുഭവപ്പെട്ടു.

ഭൗമാന്തര്‍ഭാഗത്ത് ആറ് കിലോമീറ്റര്‍ താഴ്ചയില്‍ അനുഭവപ്പെട്ട ടെക്്ണിക് ഭൂചലനം ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിന്റെ സ്ഥാനചലനത്തിന് തന്നെ കാരണമായെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡാന്‍ ജാസ്‌ക പറയുന്നു. ഭൂകമ്പത്തിന്റെ ആഘാതത്തില്‍ ഓസ്‌ട്രേലിയന്‍ പ്ലെയ്റ്റ് 7 സെന്റീമീറ്റര്‍ വരെ മാറിപ്പോയെന്നും അദ്ദേഹം പറയുന്നു. സാധാരണ ആണവ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമ്പോഴും സമാനമായ പ്രതിഫലനങ്ങളാണ് ഉണ്ടാകാറുള്ളതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: