പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (pmindia.gov.in ) ഇനി മലയാളം ഉള്‍പ്പടെ ആറു പ്രാദേശിക ഭാഷകളില്‍ ലഭ്യമാകും. മലയാളത്തിനു പുറമെ ബംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ലഭ്യമാകുക.

നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് സൈറ്റ് ലഭ്യമായിരുന്നത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ പരിഷ്‌കാരം. പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിര്‍വഹിച്ചു. ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സുഷമ സ്വരാജ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: