കോര്‍ട് സര്‍വീസിന്‍റെ പേരില്‍ വ്യാജമെയില്‍…ജാഗ്രത പാലിക്കുക

ഡബ്ലിന്‍: വ്യാജമെയിലിനെതിരെ  ജാഗ്രത പാലിക്കണമെന്ന് സൂചന. ജ്യൂറി ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് പിഴ ഈടാക്കുന്നതായി കാണിച്ചാണ് വ്യാജമെയില്‍ വരുന്നത്.  കോര്‍ട് സര്‍വീസിന്‍റെ പേരിലാണ് വ്യാജമെയില്‍ വരുന്നതെന്നാണ് റിപ്പോര്ട്ടുകള്‍.  ഇത്തരം മെയില്‍ ലഭിച്ചാല്‍ അത് ഗാര്‍ഡയെ അറിയിക്കാനാണ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ച്ചയിലാണ് ഇത്തരം മെയിലുകള്‍ വന്നിട്ടുള്ളത്.

അക്കൗണ്ട് ഹാക്ക് ചെയ്തതായിരിക്കാം കാരണമെന്നാണ് കരുതുന്നത്. കോര്‍ട് സര്‍വീസില്‍ നിന്നുള്ള പ്രസ്താവന ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുണ്ട്. മെയില്‍ തെറ്റായതാണെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.  തങ്ങളല്ല മെയില്‍ അയക്കുന്നതെന്നും ഐടി സംവിധാനം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും കോര്‍ട് സര്‍വീസ് പറയുന്നു. മെയിലില്‍  ജൂറിയുടെ സമന്‍സിന് സ്വീകര്‍ത്താക്കള്‍ മറുപടി നല്‍കിയില്ലെന്ന് പറയുന്നു.

മെയിലിന് മറുപടി നല്‍കിയാല്‍ രണ്ടാമത്തെ മെയില്‍ ബാങ്ക് വിവരങ്ങള്‍ ചോദിച്ച് കൊണ്ടായിരിക്കും. പിഴയടക്കുന്നതിന് വേണ്ടിയാണിതെന്നുംമെയില്‍ അവകാശപ്പെടും.  ഈ വിവരങ്ങള്‍ ചോദിക്കുന്നത് തട്ടിപ്പ് നടത്താനാണ്. ഈ രീതിയില്‍ കോര്‍ട് സര്‍വീസ് ആശയവിനിമയം നടത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: