അഫ്ഗാനില്‍ ഇന്ത്യ നിര്‍മിച്ച സല്‍മ ഡാമിന്റെ ഉദ്ഘാടനം മോദി നിര്‍വഹിച്ചു

ഹെറത്ത്: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാന് ഇന്ത്യ നിര്‍മിച്ച് നല്‍കിയ സല്‍മ ഡാമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെറാത്തിലിറങ്ങിയ മോദി ഉച്ചയോടെയാണ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ചടങ്ങില്‍ പങ്കെടുത്തു.

ഹെറാത്ത് നഗരത്തില്‍ നിന്നും 165 കിലോമീറ്റര്‍ അകലെയാണ് ഡാം സ്ഥിതി ചെയ്യുന്നത്. 48 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഡാം പദ്ധതിയിലൂടെ 75,000 ഹെക്ടര്‍ ഭൂമിയിലേക്കുള്ള ജലസേചനവും സാധ്യമാകും. ഇന്ത്യ-അഫ്ഗാന്‍ പങ്കാളിത്തതോടെ നിര്‍മിച്ച ഡാമിന്റെ നിര്‍മാണ ചുമതല ഇന്ത്യന്‍ ജലവിഭവ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാപ്‌കോസ് ലിമിറ്റഡിനായിരുന്നു. ഏകദേശം 1,700 കോടി രൂപയായിരുന്നു പദ്ധതിയുടെ നിര്‍മാണ ചെലവ്.

അഫ്ഗാനിസ്ഥാനിലെ പരിപാടികള്‍ക്ക് ശേഷം വൈകുന്നേരത്തോടെ മോദി ഗള്‍ഫ് രാജ്യമായ ഖത്തറിലേക്ക് പോകും. പിന്നീട് ദ്വിദിന സന്ദര്‍ശനത്തിനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിക്കും. പിന്നീട് യുഎസും മെക്‌സിക്കോയും സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങും.

Share this news

Leave a Reply

%d bloggers like this: