അയര്‍ലന്‍ഡില്‍ 800 പേര്‍ അടിമത്വം അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്…

ഡബ്ലിന്‍:  ഗ്ലോബല്‍  റിപ്പോര്‍ട് പ്രകാരം  അയര്‍ലന്‍ഡില്‍ 800 പേരെങ്കിലും  ആധുനിക രൂപത്തിലുള്ള അടിമത്വം അനുഭവിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്.   ഗ്ലോബല്‍ സ്ലേവറി ഇന്‍ഡക്ട് പ്രകാരം  അയര്‍ലന്‍ഡ്  ആധുനിക അടിമത്വം അനുഭവിക്കണ്ടി വരുന്ന രാജ്യങ്ങളില്‍ താഴെയാണ്.  രണ്ട് വര്‍ഷം  കൊണ്ട് 300  നിന്ന് സംഖ്യ കൂടുകയാണ് ഉണ്ടായിരിക്കുന്നത്.  പുതിയ റിപ്പോര്‍ട്ട് രാജ്യത്തിന്‍റെ  എല്ലാ ഭാഗത്തും ആധുനിക അടിമത്വം ഉള്ളതായി  വ്യക്തമാക്കുന്നതാണെന്ന് ഇമിഗ്രേഷന്‍ കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡ് ചീഫ് എക്സിക്യൂട്ടീവ്  ബ്രിയാന്‍ കിലോറാന്‍ പറഞ്ഞു.  റിപ്പോര്‍ട്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്ദേശം നല്‍കുന്നതാണ്.

കവര്‍ച്ചക്കാര്‍, ലൈംഗികവാണിഭക്കാര്‍, മനുഷ്യകടത്ത് നടത്തുന്നവര്‍ എന്നിവരുടെ  കൈയില്‍ പെടുന്നവരാണ്  മോശം സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നത്.  പ്രശ്നങ്ങള്‍ കുറവുള്ള രാജ്യങ്ങളില്‍ അടിമത്വം കുറവാണ്.  ഇവര്‍ രാഷ്ട്രീയമായ സ്ഥിരത പ്രകടമാക്കുകയും ആധുനിക അടിമത്വത്തിനെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.  റിപ്പോര്‍ട്ട് കണ്ടെത്തിയ 65 ശതമാനം പേരും  യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

റോമേനിയ, സ്ലോവൈക്യ പോലുള്ള രാജ്യങ്ങളില്‍ നിന്നാണിവര്‍ കൂടുതലും.  നിര്‍ബന്ധിത തൊഴിലെടുപ്പിക്കലും ലൈംഗിക ചൂ,ണവുമാണ് മുഖ്യമായും നടക്കുന്നത്.  അതേ സമയം നിര്‍ബന്ധിത ശൈശവ വിവാഹമാണ് തുര്‍ക്കിയിലെ പ്രധാന പ്രശ്നം.  ഇരകളാകുന്നത്  കൂടുതലും സ്ത്രീകളായിരിക്കും റോമാനിയന്‍ പൗരന്മാരാണ് മനുഷ്യകടത്തിന് വിധേയമാകുന്നതില്‍ കൂടുതലും.   റോമേനിയന്‍ പെണ്‍കുട്ടികളും സ്ത്രീകളും സുഹൃത്തുക്കള്‍ വഴിയും മറ്റും ആണ് മനുഷ്യകടത്തിന് വിധേയമാകുന്നത്.  ഇവര്‍ അക്രമത്തിനും ഇരയാകുന്നുണ്ട്.  സംഘര്‍ഷമേഖലയില്‍ നിന്ന് പുറത്തേയ്ക്ക് പലായനം ചെയ്യുന്നവരാണ് ചൂഷണം നേരിടുന്ന മറ്റൊരു മുഖ്യ വിഭാഗം.

10,000 കുട്ടികളെയാണ് അഭയാര്‍ത്ഥിയായി    കാണാതായിരിക്കുന്നതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 5000 പേരെ ഇറ്റലിയിലും 1000 പേരെ  സ്വീഡനിലും കാണാതായിട്ടുണ്ട്. ഈ കുട്ടികളെ മാഫിയ സംഘങ്ങള്‍ വിവിധ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ടാകാമെന്നാണ് യൂറോ പോള്‍ പറയുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: