ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള തറവിരി , പ്രതിഷേധത്തെ തുടര്‍ന്ന് ആമസോണ്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: ഹിന്ദുദൈവങ്ങളുടെ ചിത്രമുള്ള തറവിരി വില്‍പനക്ക് വെച്ച ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിനെതിരെ പ്രതിഷേധം. ലക്ഷ്മീദേവി, ഗണപതി എന്നിവരുടെ ചിത്രമുള്ള തറവിരിയാണ് പ്രതിഷേധത്തിനിടയാക്കിയത്.

വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന അന്താരാഷ്ട്ര ബ്രാന്‍ഡായ റോക്ക് ബുള്‍ ആണ് ആമസോണ്‍ വഴി തറവിരി വില്‍പനക്ക് വെച്ചത്. ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിന് തറവിരിയുടെ വിവാദ ഡിസൈനുമായി ബന്ധമില്ലെങ്കിലും ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇരു കമ്പനികള്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ട്വിറ്ററില്‍ #BoycottAmazon എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പ്രതിഷേധം. ആമസോണിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ഫോണുകളില്‍ നിന്ന് നീക്കിയും ചിലര്‍ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധം മനസ്സിലാക്കി വിവാദ തറവിരി ആമസോണ്‍ സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള വിവാദ തറവിരി മാത്രമല്ല വെബ്‌സൈറ്റില്‍ ഉള്ളതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. യേശു, ഖുര്‍ആന്‍ ഇവയുടെ ചിത്രങ്ങളടങ്ങിയ മൗസ്പാഡുകളും ഫോണ്‍കവറുകളും ഇന്ത്യന്‍ പതാകയുടെ ചിത്രമുള്ള തറവിരിയും വില്‍പനക്കുള്ളതായി സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായമുയര്‍ന്നു.

Share this news

Leave a Reply

%d bloggers like this: