ജിഷയുടെ കൊലപാതകിയുടേതെന്ന് സംശയിക്കുന്ന ചിത്രം…സാമ്യമുള്ള യുവാവിനെ സിനിമയില്‍ നിന്ന് പുറത്താക്കി

കൊച്ചി: ജിഷയുടെ കൊലായാളിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഉള്‍പ്പെടെ ചിത്രം പ്രചരിക്കപ്പെട്ട തസ്ലിക്കിനെ അഭിനയിച്ചു കൊണ്ടിരുന്ന സിനിമയില്‍ നിന്നും പുറത്താക്കി. ഫെയ്സ്ബുക്കിലൂടെ തസ്ലിക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് സിനിമാ നടനാകണമെന്നായിരുന്നു ആഗ്രഹം. അതിനു വേണ്ടി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് യുവാവ് പറയുന്നു.

കുടുംബവും കുട്ടിയുമായ ശേഷം അഷ്ടിക്കു വക തേടിയാണ് മറ്റ് ജോലികള്‍ കണ്ടെത്തിയിരുന്നത്. ജിഷയുടെ കൊലയാളിയെന്ന രീതിയില്‍ ചിത്രം പ്രചരിക്കപ്പെട്ടതോടെ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തില്‍ നിന്നും പുറത്താക്കി.

സാമൂഹിക പ്രതിബദ്ധത തെളിയിച്ചവര്‍ക്കെല്ലാം നന്ദി രേഖപെടുത്തിയാണ് തസ്ലിക് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: