മദ്യപിച്ച് വാഹനമോടിച്ചതിന് ഹില്ലരി ക്ലിന്റണിന്റെ ഭര്‍ത്യസഹോദരന്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ: മദ്യപിച്ച് വാഹനമോടിച്ചതിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണിന്റെ ഭര്‍ത്യസഹോദരന്‍ അറസ്റ്റില്‍. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ അര്‍ദ്ധസഹോദരന്‍ റോജര്‍ ക്ലിന്റനാണ് (59) അറസ്റ്റിലായത്. കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ റോജര്‍ ക്ലിന്റണിനെ മദ്യപിച്ച് വാഹനമോടിച്ചതിന് ഞായറാഴ്ച വൈകുന്നേരമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയില്‍തന്നെ അദ്ദേഹത്തെ ജയിലിലടച്ചതായും തിങ്കളാഴ്ച 15,000 ഡോളര്‍ ജാമ്യ തുകയില്‍ വിട്ടയച്ചതായും പോലീസ് അറിയിച്ചു. നേരത്തേ, 2001 ലും റോജര്‍ ക്ലിന്റണിനെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടിയിരുന്നു. നടനും, സംഗീതജ്ഞനുമാണ് റോജര്‍ ക്ലിന്റണ്‍.

-എജെ-

Share this news

Leave a Reply

%d bloggers like this: