ചൈനയില്‍ റംസാന്‍ നോമ്പിന്് നിരോധനം

ബെയ്ജിംഗ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ എന്നിവര്‍ റംസാന്‍ നോമ്പില്‍ പങ്കെടുക്കരുതെന്ന ഉത്തരവുമായി ചൈന. വര്‍ഷങ്ങളായി ഈ നടപടി ചൈന സ്വീകരിക്കുന്നതാണ്. ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

ഇതു സംബന്ധിച്ച നോട്ടീസുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ സ്‌കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും മോസ്‌കുകളില്‍ പ്രവേശിച്ച് മതപരമായ ചടങ്ങുകള്‍ അനുഷ്ഠിക്കുന്നതിനും വിലക്കുണ്ട്.

ഉയ്ഘര്‍ മുസ്‌ലീകളുടെ സംഘടനയായ വേള്‍ഡ് ഉയ്ഘര്‍ കോണ്‍ഗ്രസ് നീക്കത്തെ അപലപിച്ചു. ബെയ്ജിംഗ് നേതൃത്വത്തിന്റെ ഭരണത്തെ ഇസ്‌ലാം അട്ടിമറിക്കുമെന്നാണു ചൈനയുടെ ഭീതിയെന്നു സംഘടനാ വക്താവ് ദില്‍ക്‌സത് റക്‌സിത് പറഞ്ഞു. എന്നാല്‍, ഏതൊരു കാലഘട്ടത്തേക്കാളും അധികം മതസ്വാതന്ത്ര്യം രാജ്യം ഇപ്പോള്‍ നല്‍കുന്നുണ്്‌ടെന്നു ചൈനയുടെ സ്‌റ്റേറ്റ് കൗണ്‍സില്‍ വ്യാഴാഴ്ച അവകാശപ്പെട്ടു.

മുസ്‌ലീം ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമുണ്ടന്നും മതപരമായ ചടങ്ങുകള്‍ നന്നായി നടക്കുന്നുണ്ടെന്നു പ്രാദേശിക സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും ഇതില്‍ നിര്‍ദേശിക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: