പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍

വാഷിങ്ടണ്‍: ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തി. ഈ വിദേശപര്യടനത്തില്‍ മോദി സന്ദര്‍ശിക്കുന്ന നാലാമത്തെ രാജ്യമാണ് യുഎസ്. അഞ്ച് രാജ്യങ്ങളാണ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വാഷിങ്ടണില്‍ എത്തിയ പ്രധാനമന്ത്രി അര്‍ലിങ്ടണ്‍ സെമിത്തേരി സന്ദര്‍ശിച്ച് യുദ്ധത്തില്‍ മരണമടഞ്ഞ അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ആദരമര്‍പ്പിച്ചു. കൊളംബിയ സ്‌പേസ് ഷട്ടില്‍ ദുരന്തത്തില്‍ മരിച്ചവരുടെ സ്മാരകത്തിലും ഇന്ത്യന്‍ രപധാനമന്ത്രി പുഷ്പചക്രം സമര്‍പ്പിച്ചു. കൊളംബിയ അപകടത്തില്‍ കൊല്ലപ്പെട്ട ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയുടെ കുടുംബത്തെയും പ്രധാനമന്ത്രി കണ്ടു.

യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ഇന്ന് മോദി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. മോദി പ്രധാനമന്ത്രിയായ ശേഷം ഇരു രാഷ്ട്രത്തലവന്‍മാരുടെയും ഏഴാമത്തെ കൂടിക്കാഴ്ചയാകുമിത്. കാലാവസ്ഥ വ്യതിയാനം, നയതന്ത്ര സഹകരണം, പ്രതിരോധം, ഊര്‍ജ്ജ മേഖലയിലെ നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

അമേരിക്കയ്ക്ക് ശേഷം മെക്‌സിക്കോ കൂടി സന്ദര്‍ശിച്ച ശേഷമാകും പ്രധാനമന്ത്രി വിദേശപര്യടനം പൂര്‍ത്തിയാക്കുക. ജൂണ്‍ ഒമ്പതിന് മോദി തിരിച്ച് ഇന്ത്യയിലെത്തും.

-എജെ-

Share this news

Leave a Reply

%d bloggers like this: