ഡബ്ലിനില്‍ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ വംശീയ വിവേചനത്തിനു ഇരയായി

ഡബ്ലിന്‍: സൗത്ത് ആഫ്രിക്കയില്‍ നിന്നു വന്ന എസൈല്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ഡബ്ലിനില്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് വിദ്യാര്‍ത്ഥികളായ എസൈല്‍, അനാതി ഫെല എന്നിവരാണ് വംശീയ വിവേചനത്തിനു ഇരയായത്.
ഡബ്ലിനിലെ ഒരു ബാറില്‍ കറുത്തവര്‍ഗക്കാരെ പ്രവേശിപ്പിക്കുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. ഞായരാഴ്ച്ച വൈകുന്നേരം ഏഴുണിയോടെയാണു സംഭവം. ഡബ്ലിനിലെ ഒരു ബാറി എത്തിയ വിദ്യാര്‍ത്ഥികളോട് കറുത്തവര്‍ഗക്കാരെ പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞ് സെക്യുരിറ്റി ജീവനക്കാരന്‍ തടയുകയായിരുന്നു. ഇതു ബാറിന്റെ പോളിസിയാണെന്നും അയാള്‍ പറഞ്ഞു. തങ്ങള്‍ ആദ്യമായണ് വംശീയ വിവേചനത്തിനു പാത്രമാകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യസനത്തോടെ അറിയിച്ചു. അയര്‍ലണ്ടുകാര്‍ എന്നും വളരെ നന്നായും സൗഹൃതപര്‍മായും ആണ് തങ്ങളോട് ഇടപഴകിയിരുന്നത് എന്നാല്‍ ബാറിനു മുന്നിലും അകത്തും ധാരാളം പേരുണ്ടായിരുന്നെങ്കിലും ആരും ഇതിനെതിരെ പ്രതികരിക്കാന്‍ തയാറായില്ല.

വിദ്യാര്‍ത്ഥികള്‍ ഗാര്‍ഡയില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: