രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, അസംബ്ലി തെരഞ്ഞടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച് കമ്മീഷന്‍ കേന്ദ്ര നിയമകാര്യമന്ത്രാലയത്തിനു കത്തയച്ചതായാണു വിവരം ലഭിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തോട് യോജിപ്പാണെന്നും മാര്‍ച്ചില്‍ നടന്ന ബിജെപി നേതൃയോഗത്തില്‍ പഞ്ചായത്തുതലം മുതലുള്ള തെരഞ്ഞടുപ്പ് ഒറ്റക്കെട്ടായി നടത്തുന്നതാണ് നല്ലതെന്ന് മോദി അഭിപ്രായപ്പട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.

Share this news

Leave a Reply

%d bloggers like this: