്അന്യസ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഭര്‍ത്താവിന്റെ ലൈംഗികാവയവം ഭാര്യ മുറിച്ചു

തായ്‌ലന്‍ഡ്: ജീവനോളം സ്‌നേഹിക്കുന്ന ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി രഹസ്യ ബന്ധത്തിലേര്‍പ്പെട്ടുവെന്നറിഞ്ഞാല്‍ അയാള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ശിക്ഷ ലൈംഗികാവയവം മുറിക്കലാണെന്ന് ഭാര്യമാര്‍ തീരുമാനിച്ചുറപ്പിച്ച മട്ടാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നു. ഇത്തരത്തിലുള്ള സംഭവം ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തായ്‌ലന്‍ഡിലാണ്.

തായ്‌ലന്‍ഡിലെ ടൂറിസം കേന്ദ്രമായ പട്ടയയിലാണ് സംഭവം. തന്റെ കൂട്ടുകാരിയുമായി ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് കോഴിക്കച്ചവടക്കാരിയായ സ്ത്രീ ഈ കൃത്യം ചെയ്തത്. ഇതിനായി തന്റെ ഭര്‍ത്താവിനെ വശീകരിച്ച് കൊണ്ടു പോവുകയായിരുന്നു ഭാര്യ. ലൈംഗികാവയവം മുറിച്ച് മാറ്റിയ നിലയില്‍ കരഞ്ഞ് കൊണ്ട് ചോരയൊലിപ്പിച്ച് തെരുവില്‍ കിടക്കുന്ന സോമാചായ് എന്നയാളെ പാരാമെഡിക്‌സ് കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സ്ഥലത്തെ ബാംഗ് ലാമംഗ് ഹോസ്പിറ്റലിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാള്‍ ഇപ്പോള്‍ ആരോഗ്യനില വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ധാരാളം രക്തം നഷ്ടപ്പെട്ടതിനാല്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇയാളെ വശീകരിച്ച് കൊണ്ടു പോയ ഭാര്യ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനെന്ന വണ്ണം ട്രൗസേര്‍സ് അഴിച്ച് മാറ്റുകയും രഹസ്യമായി സൂക്ഷിച്ചിരുന്ന ബോക്‌സ് കട്ടര്‍ ഉപയോഗിച്ച് ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിക്കുകയുമായിരുന്നു.

തുടര്‍ന്ന് സോമാചായ് ഉറക്കെ കരയുകയും ഭാര്യയോട് ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭാര്യ അദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സോമാചായ്ക്ക് മാനസികമായ ആഘാതവുമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ കുറിച്ച് ചോദ്യം ചെയ്യാന്‍ ഇയാള്‍ പരുക്കില്‍ നിന്നും കരകയറുന്നത് വരെ കാത്തിരിക്കുകയാണ് പൊലീസ്.

-എജെ-

Share this news

Leave a Reply

%d bloggers like this: