ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം: നടപടി ഉടനെന്ന് മന്ത്രി

ഡബ്ലിന്‍: അപേക്ഷകള്‍ക്ക് പെട്ടെന്ന് അനുമതി നല്‍കുന്നതിനും തട്ടിപ്പ് ഒഴിവാക്കുന്നതിനുമായി ഐറിഷ് പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി ചാര്‍ലി ഫല്‍നാഗന്‍. നിലവില്‍ പേപ്പര്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

2000 മുതല്‍ 2015 വരെ പാസ്‌പോര്‍ട്ട് ലഭിക്കുന്നവരുടെ എണ്ണം 338000 ല്‍ നിന്നും 670000 ആയി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് 730000 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ട് നല്‍കി പണം തട്ടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. തട്ടിപ്പ് പിടികൂടുന്നതിനായി ഓപ്പറേഷന്‍ റീഫ്രഷ് എന്ന പോലീസ് സംഘത്തെയും പ്രത്യേക വകുപ്പും രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ക്രെഡിറ്റ് കാര്‍ഡിന്റെ രൂപത്തിലുള്ള ഐറിഷ് പാസ്‌പോര്‍ട്ട് റീജ്യണല്‍ ബെസ്റ്റ് ഐഡി ഡോക്യുമെന്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: