അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിരോധന നിയമത്തിനെതിരേ യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിയമങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര തലത്തിലും എതിര്‍പ്പ് രൂക്ഷമാകുന്നു. ഏറ്റവുമൊടുവില്‍ യുഎന്‍ മനുഷ്യാവകാശ കമ്മിറ്റിയും അബോര്‍ഷന്‍ നിയമങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. അമാന്‍ഡ മെല്ലറ്റെ എന്ന യുവതിയുടെ കേസ് പരിഗണിക്കവേയാണ് അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിയമങ്ങള്‍ മനുഷ്യത്വ രഹിതമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടിരിക്കുന്നത്.

അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിയമങ്ങള്‍ മൂലം ഈ യുവതിക്ക് വിവേചനവും ക്രൂരതയും അപമാനവും നേരിടേണ്ടി വന്നുവെന്നാണ് കമ്മറ്റി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കമ്മറ്റിയുടെ അഞ്ചാമത് റിവ്യൂ മീറ്റിംഗില്‍ പങ്കെടുക്കവേ അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിയമങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സംഘത്തോട് കമ്മറ്റി വ്യക്തമാക്കിയിരുന്നു.

സ്ത്രീയുടെ ജീവന്‍ തന്നെ അപകടത്തിലാകുന്ന അവസ്ഥയില്‍പ്പോലും അബോര്‍ഷന്‍ അനുവദിക്കാത്ത സമീപനം നിയമലംഘനമാണെന്നാണ് കമ്മറ്റിയുടെ വിലയിരുത്തല്‍.

-എജെ-

Share this news

Leave a Reply

%d bloggers like this: