മര്‍ത്തമറിയം വനിതാസമാജം പ്രവര്‍ത്തകരുടെ വാര്‍ഷീക പൊതുയോഗം ജൂണ്‍ 18 നു താലാ ഇടവകയില്‍.

ഡബ്ലിന്‍ . അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ മൊര്‍ത്തമറിയം വനിതാസമാജം പ്രവര്‍ത്തകരുടെ വാര്‍ഷീക പൊതുയോഗം 2016 ജൂണ്‍ 18 ശനിയാഴ്ച താലാ സെയ്ന്റ് . ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു . അന്നേ ദിവസം രാവിലെ 9.30 നു അഭി .ഡോ.മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വി . കുര്‍ബ്ബാനക്ക് ശേഷമായിരിക്കും യോഗം ആരംഭിക്കുന്നത് . അഭി .ഡോ.മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപോലീത്ത വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന പ്രസ്തുത യോഗത്തില്‍ ‘കുടുംബം :ആത്മീയതയുടെ മാതൃക’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളും ആരാധനാ ഗീതം ഗ്രൂപ്പ് (സുറിയാനി , മലയാളം ) മത്സരങ്ങളും,ബൈബിള്‍ ക്വിസ് ,ബൈബിള്‍ റെഫെറന്‍സ് മത്സരങ്ങളും നടത്തപ്പെടുന്നു .

മര്‍ത്തമറിയം വനിതാസമാജം വാര്‍ഷീക പൊതുയോഗത്തിന്റെ രജിസ്‌ട്രേഷന്‍ ഉത്ഘാടനം ഇടവക വികാരി ഫാ.ജിനോ ജോസഫ് ആദ്യ രജിസ്‌ട്രേഷന്‍ ഫോം ശ്രീമതി . മിന്‍സി ഷെവിനു നല്കിക്കൊണ്ട് താലാ ഇടവകയില്‍ നിര്‍വ്വഹിച്ചു . അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ കീഴിലുള്ള എല്ലാ മൊര്‍ത്തമറിയം വനിതാസമാജം അംഗങ്ങളെയും അന്നേ ദിവസത്തെ വി. കുര്‍ബ്ബാനയിലും പൊതുയോഗത്തിലും സംബന്ധിക്കുവാന്‍ ഇടവകയിലെ വനിതാ സമാജത്തിന്റെ പേരിലും ഇടവകയുടെ പേരിലും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

Church Address: Church Of Presentation Of Our Lord, Woodford Walk, Dublin 22.

CLICK HERE FOR GOOGLE MAP

Share this news

Leave a Reply

%d bloggers like this: