ഫ്‌ളോറിഡയിലെ നിശാ ക്ലബ്ബില്‍ വെടിവയ്പ്പ് ;20 പേര്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ : യുഎസിലെ ഓര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികള്‍ സമ്മേളിച്ച നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പ്പില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടു. നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. ഓര്‍ലാന്‍ഡോയിലെ പള്‍സ് നൈറ്റ് ക്ലബ്ബില്‍ പ്രാദേശിക സമയം രണ്ടുമണിയോടെയാണ് സംഭവം. ഇത് ഭീകരാക്രമണമാണെന്നും സൂചനയുണ്ട്.

സംഭവം പുറത്തറിഞ്ഞതോടെ വന്‍ പൊലീസ് സന്നാഹവും ആംബുലന്‍സുകളും സ്ഥലത്തെത്തി. വെടിവയ്പ്പ് തുടങ്ങി മൂന്നു മണിക്കൂറിനുശേഷം ക്ലബ്ബിനുള്ളില്‍ കടന്ന പൊലീസ് അക്രമിയെ വെടിവച്ചു കൊന്നശേഷം ബന്ദികളാക്കിയവരെ മോചിപ്പിച്ചു. സംഭവസമയത്ത് 100ല്‍ അധികം പേര്‍ ക്ലബ്ബിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം.

പുലര്‍ച്ചെ ക്ലബ് പൂട്ടുന്നതിന് തൊട്ടുമുന്‍പാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. ക്ലബ്ബിനുള്ളില്‍ അതിക്രമിച്ചു കടന്നയാള്‍ നാലുപാടും വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി 20 റൗണ്ടോളം വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: