യൂറോ കപ്പ് കാണാനായി അയര്‍ലന്‍ഡ് വിട്ട 11 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:  യൂറോ കപ്പ് കാണാനായി അയര്‍ലന്‍ഡ് വിട്ട 11 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഗാര്‍ഡ സൂപ്രണ്ട് ഫുട്ബോള്‍ ആരാധകരോട് സുരക്ഷിതമായിരിക്കണമെന്ന് ആവശ്യപ്പെട്ടു. യൂറോ കപ് തുടങ്ങി ഇത് വരെയുള്ള ദിവസത്തിന് ഇടിയിലാണ് 11 പേരെ കാണാതായിട്ടുണ്ടെന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഭാഗ്യവശാല്‍ എല്ലാവരെയും കണ്ടെത്താനും സുഹൃത്തുക്കളോടോ കുടുംബത്തോട് ചേര്‍ക്കാനും കഴിഞ്ഞിട്ടുണ്ട്.

കാണാതായവരെ കണ്ടെത്താന്‍ നല്ല ശ്രമം വേണ്ടി വരുന്നുണ്ടെന്ന് ഗാര്‍ഡ വ്യക്തമാക്കുന്നുണ്ട്. ആളുകളെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളുമാണ് പരിശോധിക്കുന്നത്. ഫ്രഞ്ച് പോലീസ് പ്രശ്നങ്ങളെ പ്രൊഫഷണലായാണ് കൈകാര്യം ചെയ്യുന്നതെന്നും ഗാര്‍ഡ വ്യക്തമാക്കുന്നു. ബാങ്ക് സ്റ്റേറ്റുമെന്റുകളുംഅന്വേഷണത്തിന‍്റെ ഭാഗമായിപരിശോധിക്കുന്നുണ്ട്.

ആഘോഷങ്ങളില്‍ അതിര് വിട്ട് പോകരുതെന്നാണ് ഗാര്‍ഡ ആരാധകരോട് പറയുന്നത്. പുറത്തേക്ക് പോകുമ്പോഴും മറ്റും കൂട്ടായി തന്നെ പോകാനും ആവശ്യപ്പെടുന്നു. വീടുമായി എപ്പോഴും ബന്ധപ്പെടണമെന്നും ആവശ്യപ്പെടുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: