മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

സംസ്ഥാന മന്ത്രിസഭായോഗങ്ങളുടെ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ വ്യക്തമാക്കി. കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്തെ മന്ത്രിസഭായോഗങ്ങള്‍ സംബന്ധിച്ച് പൊതുഭരണ വകുപ്പില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതു സംബന്ധിച്ച ഹര്‍ജിയില്‍ തീര്‍പ്പുകല്പിച്ചുകൊണ്ടാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഈ നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. പൊതുഭരണ വകുപ്പ് നിരസിച്ച വിവരങ്ങള്‍ പത്തുദിവസത്തിനകം അപേക്ഷകനു നല്‍കണമെന്ന് അദ്ദേഹം ഉത്തരവിട്ടു.
മുഖ്യ വിവരാവകാശ കമ്മീഷണറായി സ്ഥാനമേറ്റ ശേഷം വിന്‍സണ്‍ എം പോള്‍ പുറപ്പെടുവിക്കുന്ന ആദ്യ ഉത്തരവാണ് ഇത്. മന്ത്രിസഭായോഗങ്ങളുടെ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചു.
_sk_

Share this news

Leave a Reply

%d bloggers like this: