കെറിയില്‍ അഞ്ചാംപനിപൊട്ടി പുറപ്പെടുന്നു…ആശങ്ക

ഡബ്ലിന്‍:  കെറിയില്‍ അ‍ഞ്ചാം പനി പടരുമെന്ന് ആശങ്ക. ഇത് വരെ പതിനഞ്ചോളം കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രിലില്‍ രോഗ ബാധിതനായിരുന്ന ഒരാള്‍ ഡബ്ലിനില്‍ നിന്ന് കെറിയിലേക്ക് യാത്ര ചെയ്തിരുന്നതെന്നാണ് കരുതുന്നത്. കെറി യൂണിവേഴ്സിറ്റി ആശുപത്രിയില്‍ അനവധി വര്‍ഷങ്ങളായി അഞ്ചാം പനി പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ കുട്ടികളുമായി ആശുപത്രി സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

15 എന്ന സഖ്യ സാങ്കേതികമായി അഞ്ചാംപനി പൊട്ടി പുറപ്പെട്ടതായി പ്രഖ്യാപിക്കാന്‍ ഉതകുന്നതാണ്. അഞ്ചാം പനി ഉണ്ടെന്ന് കരുതുന്നവര്‍ ഡോക്ടര്‍മാരെ വീട്ടലെത്തിച്ച് പരിശോധിക്കുന്നതായിരിക്കും ഉചിതം. അഞ്ചാംപനി പിടിപ്പെട്ടതായി സംശയിക്കുന്നവരുണ്ട്. ഇവ അഞ്ചാംപനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന‍്റിലെ ഡോക്ടറായ മാര്‍ട്ടിന്‍ ബോയ്ഡ് ശരീരത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് വരെ അഞ്ചാം പനി തിരിച്ചറിയുക പ്രയാസമാണെന്ന് പറയുന്നു. ശരീരത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിന് നാല് ദിവസം മുമ്പും അതിന് ശേഷം നാല് ദിവസവുമാണ് പനി പടരാനുള്ള സാധ്യതയുള്ളത്. പനി അധികമായാല്‍തലച്ചോറിനെ ബാധിക്കാനും ന്യൂമോണി പിടിപെടാനും സാധ്യതയുണ്ട്. കെറയില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകളൊന്നും തന്നെ ഗൗരവമുള്ളതല്ല.എംഎംആര്‍ വാക്സിന്‍ എടുത്തിട്ടിള്ളവര്‍ക്ക് 99 ശതമാനം വരെയാണ് പ്രതിരോധ ശേഷി.

എസ്

Share this news

Leave a Reply

%d bloggers like this: