കോളജ് ഫീസ് അടയ്ക്കാന്‍ വിദ്യാര്‍ത്ഥി മയക്കുമരുന്ന് കടത്തി

കോളജ് ഫീസ് അടയ്ക്കുന്നതിനാവശ്യമായ പണത്തിന് വേണ്ടിയാണ് താന്‍ കൊക്കയിന്‍ കള്ളക്കടത്ത് നടത്തിയതെന്ന് വിദ്യാര്‍ത്ഥി. കോടതിയിലാണ് 25 കാരനായ ലുകാസ് ലിമ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 139,650 യൂറോയുടെ കൊക്കെയിന്‍ സ്‌പെയിനില്‍ നിന്ന് ഡബ്ലിനിലേക്ക് കടത്തുന്നതിന് 1000 യൂറോ മുതല്‍ 300 യൂറോ വരെയാണ് ഇയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.

2016 ജനുവരി 11 നാണ് ഡബ്ലിന്‍ വിമാനത്താവളത്തില്‍വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്. മയക്കുമരുന്നു കടത്തുന്നതിനിടെ ബ്രസീല്‍ പൗരനായ ഇയാളെ റവന്യൂ  അധികൃതരാണ്‌ പിടികൂടിയിരുന്നത്. ബാഴ്‌സലോണയില്‍ നിന്ന് രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞുമടങ്ങിവരികയായിരുന്നു ലിമ. ഇയാളുടെ കൈയില്‍ രണ്ട് ബാഗ് അധികം കണ്ടതാണ് പോലീസില്‍ സംശയമുളവാക്കിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. സ്‌പെയിനില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ചാല്‍ തനിക്ക് ഫീസ് അടക്കാനാവശ്യമായ പണം തരാമെന്ന് ഒരു ബ്രസീലിയന്‍ പൗരനാണ് വാഗ്ദാനം നല്‍കിയതെന്നും ലിമ കോടതിയെ അറിയിച്ചു.

നിയമ വിരുദ്ധമായ സാധനമാണ് കടത്തുന്നതെന്ന് ലിമയ്ക്ക് അറിയാമായിരുന്നെന്നും അദ്ദേഹം ഇതില്‍ പെട്ടുപോയതാണെന്നും ഗാര്‍ഡ കെവിന്‍ നോലന്‍ പറഞ്ഞു. കേസ് വിധി പറയുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി. ലിമ അയര്‍ലണ്ട് വിടണമെന്നും ഒരിക്കലും തിരിച്ചു വരരുതെന്നും കൗണ്‍സല്‍ അഭിപ്രായപ്പെട്ടു.

 

-sk-

Share this news

Leave a Reply

%d bloggers like this: