വാട്ടര്‍ ചാര്‍ജ്, അയര്‍ലന്‍ഡിന് പിന്നോട്ട് പോകാനാകില്ലെന്ന് സൂചന

ഡബ്ലിന്‍:  യൂറോപ്യന്‍‌ യൂണിയന്‍ നിര്‍ദേശത്തിന് വിപരീതമായി വാട്ടര്‍ ചാര്‍ജിന്‍റെ കാര്യത്തില്‍ അയര്‍ലന്‍ഡ് പിന്നോക്കം പോകില്ലെന്ന് പ്രതീക്ഷിക്കുന്നതായി യൂറോപ്യന്‍ കമ്മീഷന്‍. വാട്ടര്‍ ഫ്രെയിംവര്‍ക്ക് ഡയറക്ടീവ് പ്രകാരം രാജ്യത്തെ  വാട്ടര്‍ ചാര്‍ജ് സംവിധാനത്തെ യോഗ്യതയുള്ളതായി യൂറോപ്യന്‍ കമ്മീഷന്‍ വിലയിരുത്തുകയാണ്.  ഇതോടെ അയര്‍ലന്‍ഡ് വാട്ടര്‍ ചാര്ജ് ഈടാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയാല്‍ നടപടി നേരിടേണ്ടി വരുമെന്ന ആശങ്കയും വരികയാണ്.  ഐറിഷ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി മരിയന്‍ ഹാര്‍കിന് നല്‍കിയ മറുപടിയില്‍ അയര്‍ലന്‍ഡിന് പഴയ രീതിയിലേക്ക് മടങ്ങി പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് വാട്ടര്‍ ചാര്‍ജ് ഈടാക്കാന്‍  സംവിധാനം ഉണ്ടാക്കേണ്ടത് അയര്‍ലന്‍ഡിന്‍റെ ബാധ്യതയാണെന്ന് കമ്മീഷന്‍ ചൂണ്ടികാണിക്കുന്നുണ്ട്.  ‌

ഇത്തരം സംവിധാനം ഉണ്ടാക്കുകയും വാട്ടര്‍ ചാര്‍ജ് അയര്‍ലന്‍ഡ് ഏര്‍പ്പെടുത്തുകയും ചെയ്തതായും ഇനി തിരിച്ച് പോക്ക് സാധ്യമല്ലെന്നുമാണ് കമ്മീഷന്‍ പറയുന്നത്. നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടികാണിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നതാണ്.  എന്നാല്‍ റിപ്പോര്‍ട്ടുകളെ സിന്‍ ഫിന്നും ഫിയന ഫാളും വിമര്ശിക്കുകയായിരുന്നു ചെയ്തത്. പൊതു നികുതി രീതിയ്ക്ക് കീഴിലാണ് അയര്‍ലന്ഡിലെ വാട്ടര്‍ ചാര്‍ജ് ഈടാക്കുന്നതെന്നാണ് ഈ കക്ഷികളുടെ വാദം. ഈ രീതി 2003ല്‍ അയര്‍ലന്‍ഡ് വാട്ടര്‍ ഫ്രെയിം വര്‍ക്ക് ഡയറക്ടീവ് സ്വീകരിച്ചതോടെ ബാധകാണോ എന്ന ചോദ്യത്തിന് കമ്മീഷന്‍ അയര്‍ലന്‍ഡ് വാട്ടര്‍ ചാര്‍ജ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ 2009-ാടെ അപേക്ഷ നല്‍കേണ്ടതായിരുന്നു എന്ന് പറയുന്നു.

ഇത് നടക്കാത്തതിനാല്‍ 2010ല്‍ അയര്‍ലന്‍ഡ് വാട്ടര്‍ ചാര്‍ജ് സംവിധാനം കൊണ്ട് വരികയായിരുന്നു. അയര്‍ലന്‍ഡിന് ഇക്കാര്യത്തില്‍  പിന്‍മാറ്റം സാധ്യമല്ലെന്നും സൂചിപ്പിക്കുന്നു. മാത്രമല്ല വാട്ടര്‍ ചാര്‍ജ് സംവിധാനം നടപ്പാക്കുമെന്ന് അയര്‍ലന്‍ഡ് വ്യക്തമായി  ചട്ടങ്ങളില്‍ പറയുകയും ചെയ്തിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: