ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി തിരിച്ചറിഞ്ഞു

പെരുമ്പാവൂര്‍: ജിഷയെ കൊലപ്പെടുത്താന്‍ പ്രതി അമീറുല്‍ ഇസ്‌ലാം ഉപയോഗിച്ച കത്തി തിരിച്ചറിഞ്ഞതായി സൂചന. കൊല നടന്ന മൂന്നാം ദിവസം ജിഷയുടെ വീടിനു പിന്നില്‍നിന്നും ലഭിച്ച കത്തിയുടെ പിടിയില്‍ രക്തക്കറ കണ്ടെത്തി. ഫൊറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ആദ്യം നടത്തിയ പരിശോധനയില്‍ രക്തം കണ്ടെത്തിയിരുന്നില്ല.

കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ നാലു ദിവസത്തിലേറെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
-എജെ-

Share this news

Leave a Reply

%d bloggers like this: