കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും, WMC കോര്‍ക്കും അണിയിച്ചൊരുക്കുന്ന ‘കോര്‍ക്ക് ഉത്സവമേളം 2016’

സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, ഒരുമയുടെയും പ്രതീകമായ ഓണം ഡബ്ലു എം സി കോര്‍ക്കും, സി പി എം എയും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ‘ഒരുമ ഉണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം’ എന്ന പഴഞ്ചൊല്ലിന്‍ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വളരെ വിപുലമായ പരിപാടികളാണ് അരങ്ങേറുകയെന്ന് സംഘാടകര്‍ അറിയിച്ചു.

2016 സെപ്റ്റംബര്‍ 17-ാം തീയ്യതി ടോഘര്‍, സെന്റ്. ഫിന്‍ബാര്‍ ഹര്‍ലിങ് ക്ലബ് ഹാളില്‍വെച്ചാണ് ഉത്സവമേളത്തിനു തിരിതെളിയുന്നത്. രാവിലെ ഒമ്പതു മണി മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന സ്‌പോര്‍ട്‌സും, ഗെയിംസോടു കൂടി തുടങ്ങുന്ന പരിപാടി അയര്‍ലണ്ടിലെ ശക്തരായ ടീമുകള്‍ മത്സരിക്കുന്ന വടംവലിയോടുകൂടി ഉച്ചസ്ഥായിലെത്തുകയും ചെയ്യും.

തുടര്‍ന്നു ഇരുപത്തിമൂന്നു ഇനങ്ങളോടുകൂടിയ വിഭവസമൃദ്ധമായ സദ്യ തൂശനിലയില്‍ വിളമ്പുമ്പോള്‍ ഓരോ മലയാളിയുടെയും ഗൃഹാദുരത്വത്തിന്റെ ഓര്‍മയിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഉച്ചകഴിഞ്ഞു മലയാളിമങ്കമാര്‍ അവതരിപ്പിക്കുന്ന തിരുവാതിരയോടുകൂടി സ്‌റ്റേജ് പ്രോഗ്രാമിനു തിരിതെളിയും.

തുടര്‍ന്നു കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന വിവിധ നൃത്ത്യ നൃത്യങ്ങള്‍ സ്‌റ്റേജില്‍ മിന്നിമറിയുമ്പോള്‍ ഓരോ മലയാളിയുടെയും മനസ് പൂര്‍ണതയിലേക്കെത്തും. കലാപരിപാടികളിലും വടംവലി മത്സരത്തിനും പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് പതിനഞ്ചിനു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0873205335 (ഷാജു), 0870556227 (സാജന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-sk-

Share this news

Leave a Reply

%d bloggers like this: